Header Saravan Bhavan

കോവിഡ്, ഗുരുവായൂരിൽ വയോധികൻ മരിച്ചു

Above article- 1

ഗുരുവായൂർ: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പാലുവായ് നാലകത്ത് തിരുത്തിക്കാട്ട് 73 വയസ്സുള്ള മുഹമ്മദ് മോന്‍ ആണ് മരിച്ചത്. പത്ത് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാട്ടികയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്നു.

Astrologer

രണ്ട് ദിവസം മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഖബറടക്കം നടത്തി. ജാസ്മിന്‍ ഭാര്യയാണ്. ജസീന, സഫീന എന്നിവര്‍ മക്കളാണ്. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി.

Vadasheri Footer