ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തിയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. ചാമുണ്ഡേശ്വരി പഴയത്ത് മനയില്‍ 75 വയസ്സുള്ള ശാന്ത അന്തര്‍ജനമാണ് മരിച്ചത്. മേല്‍ശാന്തിയായിരുന്ന പഴയത്ത് സതീശന്‍ നമ്പൂതിരിയുടെ മാതാവാണ്. കഴിഞ്ഞ 12 നാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒമ്പതോടെയാണ് മരിച്ചത്. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി