കോവിഡിന് ശമനമില്ലാതെ തൃശൂർ ,ചികിത്സയിൽ ഉള്ളത് 9,658 പേര്‍
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1,018 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 916 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9,658 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 36,580 ആണ്. 26,609 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്ബര്‍ക്കം വഴി 1,005 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥീരികരിച്ചത്. ഇതില്‍ 21 പേര്‍ക്ക് സെന്‍ട്രല്‍ പ്രിസന്‍ ആന്റ് കറക്ഷന്‍ ഹോം വിയ്യൂര്‍ (18), ചാലക്കുടി മാര്‍ക്കറ്റ് (2), യൂനിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം (1) എന്നീ മൂന്ന് ക്ലസ്റ്ററുകള്‍ വഴിയാണ് രോഗം ബാധിച്ചത്. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ -6, ഫ്രന്റ്ലൈന്‍ വര്‍ക്കര്‍ 2, രോഗ ഉറവിടം അറിയാത്തവര്‍- 6 എന്നിങ്ങനെ രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 74 പുരുഷന്‍മാരും 60 സ്ത്രീകളും പത്ത് വയസ്സിനു താഴെ 35 ആണ്‍കുട്ടികളും 28 പെണ്‍കുട്ടികളുമുണ്ട്.
ബുധനാഴ്ച 738 പേര്‍ പുതുതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 222 പേര്‍ ആശുപത്രിയിലും 516 പേര്‍ വീടുകളിലുമാണ്. ബുധനാഴ്ച മൊത്തം 6937 സാമ്ബിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,627 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 978 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 332 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,78,790 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.,