header 4

കോവിഡ് ഭീതിയിൽ വയോധികൻ ആത്മഹത്യ ചെയ്തു.

ഗുരുവായൂര്‍: കോവിഡ് ഭീതിയിൽ വയോധികൻ ആത്മഹത്യ ചെയ്തു പുത്തമ്പല്ലി അരുവിപ്പുറം നഗറില്‍ നൂറാംകുളങ്ങര വിശ്വനാഥ(74)നാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ജീവനക്കാരനാണ്.ആറ് മാസം മുമ്പ് കൊവിഡ് ബാധിച്ച് ഭേദമായിരുന്നു.ഇതിന് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും,മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Astrologer

വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് കുളിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.ഗുരുവായൂര്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മരണ ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് പോസറ്റീവായിരുന്നു.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാരം നടത്തി.ഭാര്യ:രാധ.മക്കൾ:ഷീജ,ഷിജിത്ത് .മരുമക്കൾ:പ്രസാദ്,പ്രിനി.