Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ 34 ജീവനക്കാർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ 34 ജീവനക്കാർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 108 ആയി ഉയർന്നു . 500 പേരെയാണ് ഇന്ന് പരിശോധിച്ചത് , ബാക്കി ഉള്ളവരുടെ പരിശോധന നാളെ നടക്കും . ക്ഷേത്രത്തിലെ നാല് കോയ്മമാർ , അസിസ്റ്റന്റ് മാനേജർ , ഓഫീസിലെ മൂന്ന് ക്ളർക്കുമാർ , ഒൻപത് സെക്യൂരിറ്റി ജീവനക്കാർ ,മൂന്ന് ആനപാപ്പാന്മാർ ,രണ്ട് വാച്ച്മാൻ ,ഒരു അറ്റൻഡർ തുടങ്ങിയ 34 പേർക്കാണ് രോഗ ബാധ കണ്ടെത്തിയത് . ക്ഷേത്രത്തിൽ ഏകാദശി വരെ കാര്യമായ നിയന്ത്രണങ്ങളോടെയാണ് ദർശനം അനുവദിച്ചിരുന്നത് . ഏകാദശി ദിവസവും അതിനു ശേഷവും ഒരു നിയന്ത്രണവും ഇല്ലതെയാണ് ആളുകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത് . പോലീസിന്റെ ആളുകൾ എന്ന് പറഞ്ഞു വരുന്നവരെയും , ഭരണ സമിതിയുടെ ആളുകൾ എന്ന പേരിൽ വന്നവരെയും ഒരു പരിശോധനയും ഇല്ലാതെ യാണ് അകത്തേക്ക് വിട്ടിരുന്നത് .

ഏകാദശിയോടനുബന്ധിച് തൊഴീക്കൽ മാഫിയ നിറഞ്ഞാടിയതോടെ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി . അനർഹരെ നാലമ്പലത്തിനകത്തേക്ക് വിടാൻ ഭരണ സമിതിയും മത്സരിച്ചതോടെ കോവിഡ് എന്ന മഹാമാരിയെ ഭഗവാൻ ഒഴിച്ച് എല്ലാവര്ക്കും സമ്മാനിച്ചത് പോലെയായി . മന്ത്രി പത്നിയും പരിവാരങ്ങളും ചട്ടങ്ങൾ ലംഘിച് നാലമ്പലത്തിനകത്തേക്ക് കടന്ന സംഭവത്തിൽ ഹൈക്കോടതിക്ക് മറുപടി നൽകേണ്ട ബാധ്യത ചീഫ് സെക്യൂരിറ്റി ഓഫീസർക്കായി മാറുകയും ചെയ്തു . ദേവസ്വം മന്ത്രിയുടെ ഗുഡ് ബുക്കിൽ ഇടം തേടാൻ ശ്രമിച്ച്‌ ഭരണ സമിതി ഉണ്ടാക്കി വെച്ച വിവാദം ഇടതു പക്ഷത്തിന് ഉണ്ടാക്കിയത് വലിയ തല വേദനയാണ് , അതിനിടയ്ക്കാണ് തിരുപ്പതി ദേവസ്വം ചെയർമാനെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ച്‌ വരുത്താൻ ശ്രമിച്‌ മറ്റൊരു വിവാദത്തിന് ഭരണ സമിതി തിരി കൊളുത്തിയത് .

Astrologer

.

Vadasheri Footer