Madhavam header
Above Pot

ഗുരുവായൂര്‍ നഗരസഭയിലെ ഒരു കൌണ്സിലര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗര സഭ കൌണ്സിലര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . നഗര സഭ രണ്ടാം വാര്‍ഡ്‌ കൌണ്‍സിലര്‍ ഹബീബ് നാറാണത്തിനാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് . ഈ മാസം അഞ്ച് മുതല്‍ ഇദ്ദേഹവുമായി അടുത്തിടപഴകിയ ആളുകള്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഹബീബ് അഭ്യര്‍ഥിച്ചു .ഗുരുവായൂര്‍ സ്വദേശിയായ ജൂബിലി മിഷന്‍ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു . നേരത്തെ രോഗം സ്ഥിരീകരിച്ച നഗര സഭയിലെ മറ്റൊരു കൌണ്‍സിലര്‍ക്ക് അസുഖം ഭേദമായി

Vadasheri Footer