രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസത്തെ പരോള്‍ മദ്രാസ് ഹൈക്കോടതിയാണ് അനുവദിച്ചത്.കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. ആറ് മാസത്തെ പരോള്‍ വേണമെന്നാവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. മകളുടെ വിവാഹം നടത്തണമെന്നും അതിനായി ആറ് മാസത്തെ പരോള്‍ അനുവദിക്കണമെന്നും നളിനി കോടതിയില്‍ വാദിച്ചു.

new consultancy

എന്നാല്‍ ആറ് മാസം പരോള്‍ നല്‍കാനാവില്ലെന്നും നിയമ പ്രകാരം ഒരു മാസത്തെ പരോളേ അനുവദിക്കാവൂ എന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.മാധ്യമങ്ങളോട് സംസാരിക്കരുത്, രാഷ്ട്രീയക്കാരെ ബന്ധപ്പെടരുത്, തമിഴ്നാട് ജയില്‍ ചട്ടങ്ങള്‍ എല്ലാം അനുസരിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് നളിനിക്ക് പരോള്‍ അനുവദിച്ചത്. നളിനിയുടെ സുരക്ഷയ്ക്കുള്ള ചെലവ് തമിഴ്നാട് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

buy and sell new