കെ.കരുണാകാരന്റെ നൂറ്റി ഒന്നാം ജന്മവാർഷിക ദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

ഗുരുവായൂർ : ലീഡർ കെ.കരുണാകാരന്റെ നൂറ്റി ഒന്നാം ജന്മവാർഷിക ദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ഇതോടനുബന്ധിച്ച് ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.പി ഉദയൻ, ശശി വാറനാട്ട്, ഓ.കെ ആർ മണികണ്ഠൻ, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, ബിന്ദു നാരായണൻ, കെ.പ്രദീപ് കുമാർ, മേഴ്സി ജോയ്, ബഷീർ കുന്നിക്കൽ, വിശ്വനാഥൻ കോങ്ങാട്ടിൽ, ജോയ് തോമസ്, ആർ. ബാലകൃഷ്ണയ്യർ എന്നിവർ പ്രസംഗിച്ചു

Vadasheri

buy and sell new