ലൈഫ് ഇൻഷുറൻസ് കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിക്കും, പ്രസിഡണ്ടിനും വാറണ്ട്.

Above Post Pazhidam (working)

തൃശൂർ : വിധി പ്രകാരം ഏഴരലക്ഷം രൂപയും പലിശയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ ചിയ്യാരം ജിസ് വില്ലയിലെ വത്സമ്മ ആൻ്റണി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ശക്തൻ നഗറിലെ ലൈഫ് ഇൻഷുറൻസ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ സെക്രട്ടറിക്കെതിരെയും പ്രസിഡണ്ടിനെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.

Poonthanam

Vasudev Inn

നിക്ഷേപ സംഖ്യ തിരിച്ചുനൽകാതിരുന്നതിനെത്തുടർന്ന് വത്സമ്മ ആൻ്റണി ഫയൽ ചെയ്ത ഹർജിയിൽ നിക്ഷേപ സംഖ്യയായ 7,50,000 രൂപയും 12% പലിശയും നഷ്ടപരിഹാരമായി 3000 രൂപയും നൽകുവാൻ കൽപ്പിച്ച് എതൃകക്ഷികൾക്കെതിരെ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ എതൃകക്ഷികൾ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് ഉപഭോക്തൃ നിയമപ്രകാരം വിധി പാലിക്കാതിരുന്നതിന് എതൃകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Rugmani 700-200

First Paragraph Jitesh panikar (working)

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, പോലീസ് മുഖേനെ എതൃകക്ഷികൾക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതി രുന്നതിന് എതൃകക്ഷികളെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട് . ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി