Post Header (woking) vadesheri

കണ്ടെയ്‌മെന്റ് സോണില്‍ ഓണാഘോഷത്തിന്‌ എത്തിയ വാഹനങ്ങള്‍ ചാവക്കാട് പോലിസ് പിടികൂടി

Above Post Pazhidam (working)

ചാവക്കാട് : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഓണം ആഘോഷിക്കാൻ ഇറങ്ങിയ 23 പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. കണ്ടെയ്‌മെന്റ് സോണ്‍ പരിധികൾ ലംഘിച്ചു കൈ കുഞ്ഞുങ്ങളുമായി സവാരി ചെയ്തവരും പോലീസിന്റെ പിടിയിലായി.
ആറുവാഹനങ്ങളും പിടിച്ചെടുത്തു

Ambiswami restaurant

ബ്‌ളാങ്ങാട് ബീച്ച്, തൊട്ടാപ്പ്, ബദര്‍പള്ളി പരിസരം, ലൈറ്റ് ഹൗസ് പരിസരം, എന്നിവടങ്ങളില്‍ കറങ്ങി നടന്നവരെയാണ് പോലീസ് പിടികൂടിയത്.
ബീച്ച സന്ദർശനം പോലീസ് നിരോധിച്ചിട്ടുള്ളതാണ്. കടപ്പുറം പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകള്‍ കണ്ടെയ്മന്റ് സോണുകളാണ്.
പോലീസ് പെട്രോളിങ്ങ് ശക്തമാക്കിയതായി ചാവക്കാട് എസ് എച്ച് ഒ അനില്‍ കുമാര്‍ ടി മേപ്പിള്ളി അറിയിച്ചു.

Second Paragraph  Rugmini (working)