Header 1 vadesheri (working)

ഡിസിസി ജനറൽ സെക്രട്ടറി ജാതി പേര് വിളിച്ചെന്ന ആരോപണം, ഗൂഢാലോചന അന്വേഷിക്കണം: കെ .എസ് .യു

Above Post Pazhidam (working)

ചാവക്കാട് : തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ജാതി പേര് വിളിച്ചെന്നു പറഞ്ഞുള്ള പുതിയ വിവാദത്തിന് ആധാരമെന്ന് കെ. എസ്. യു നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ഷഹസാദ് കൊട്ടിലിങ്ങൽ, ജില്ല സെക്രട്ടറി ഫായിസ് മുതുവട്ടൂർ എന്നിവർ പ്രസ്താവിച്ചു.
സ്വകാര്യ വ്യക്തികളുടെ വീട്ടിലേക്കുള്ള വഴി അടക്കാൻ കൗൺസിലർക്ക് അധികാരമില്ലെന്നിരിക്കെ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കണമെന്നുള്ള ഉദ്ദേശത്തോടെയുള്ള കൗൺസിലറുടെ നടപടി അപലപനീയമാണ്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാർക്കെതിരെ പാർട്ടി തലത്തിൽ നടപടി സ്വീകരിക്കണമെന്നും കെ. എസ് യു നേതാക്കൾ ആവശ്യപെട്ടു.

First Paragraph Rugmini Regency (working)