കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമം സംഘടിപ്പിച്ചു
ചാവക്കാട് : ഇന്ത്യ അയൽ രാജ്യങ്ങളേക്കാൾ പൊതുജനാരോഗ്യ മേഖലയിൽ പിറകിലായതിന് കാരണം ഭരണകൂടങ്ങളുടെ അനാസ്ഥയും, വകുപ്പ് തലത്തിലെ അഴിമതിയുമാണെന്നും, അതു തന്നെയാണ് പൊതുജനാരോഗ്യം അപകടകരമാംവിധം അപചയപ്പെടുന്നതിന് കാരണമായതെന്നും” ഓൾ ഇന്ത്യ ബാർ കൗൺസിൽ മുൻ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ:ടി.എസ് .അജിത് അഭിപ്രായപ്പെട്ടു കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ രോഗീപരിചരണ പദ്ധതിയുടെ ഭാഗമായുള്ള
ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ചടങ്ങിൽ പ്രസി: എം.കെ നൗഷാദ് അലി അധ്യക്ഷനായി , ജന:സെക്രട്ടറി ജമാൽ താമരത്ത് ആർ.വി അബ്ദുൽ ലത്തീഫ് ,ക്ളീറ്റസ് ചുങ്കത്ത് ,ബഷീർ കുറുപ്പത്ത്, പി.വി.അബ്ദു മാഷ് കെ.ഷംസുദ്ദീൻ , ഹക്കീം ഇമ്പാറക്, പി.പി അബ്ദുസ്സലാം, വി.എം. സുകുമാരൻ ,
*സി.എം ജനിഷ്, കെ.എ.ഷറഫുദ്ദീൻ സുജിത് അയ്നിപുള്ളി, ലത്തീഫ് അമേങ്കര, പി.എം.അബ്ദുൽ ഹബീബ്, കെ.എസ്.എ ബഷീർ എന്നിവർ സംസാരിച്ചു .