Post Header (woking) vadesheri

ഗുരുവായൂരിൽ കോൺഗ്രസ് സ്വാതന്ത്ര്യദിന പദയാത്ര നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: സ്വാതന്ത്ര്യദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രം കോൺഗ്രസിലൂടെ എന്നാ മുദ്രാവാക്യവുമായി ചാവക്കാട് നിന്ന് ഗുരുവായൂരിലേക്ക്  സ്വാതന്ത്ര്യദിനം പദയാത്ര നടത്തി. ചാവക്കാട് വസന്തം കോർണറിൽ നിന്നും ആരംഭിച്ച പദയാത്ര ഗുരുവായൂർ കിഴക്കേ നടയിൽ ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.എ. ഗോ പ്രതാപൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

Ambiswami restaurant

Second Paragraph  Rugmini (working)

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.വി ബദറുദ്ദീൻ, അരവിന്ദൻ വല്ലത്ത്, പി.കെ. രാജേഷ് ബാബു, ശിവൻ പാലിയത്ത് കെ.എം. ശിഹാബ്, എം.എസ് ശിവദാസ്, നളിനാക്ഷൻ ഇരട്ടപ്പുഴ, എം.ബി. സുധീർ , വി.കെ.ബാബു, ആർ.കെ.നൗഷാദ്, പി.എം നാസർ, അക്ബർ ചേറ്റുവ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എച്ച്.എം നൗഫൽ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ കെ.വി ഷാനവാസ്, ഒ.കെ.ആർ. മണികണ്ഠൻ, കെ.ജെ ചാക്കോ  എന്നിവർ നേതൃത്വം നൽകി.