മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചാവക്കാടും, ഗുരുവായൂരും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
ഗുരുവായൂർ : നയതന്ത്ര പാഴ്‌സൽ സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് , ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ ടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കേ നടയിൽ നടത്തിയ പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സ്റ്റീഫൻ ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശി വാറണാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി കെ സുജിത്ത്, നഗരസഭാ കൗൺസിലർ കെ പി എ റഷീദ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത്, രഞ്ജിത്ത് പാലിയത്ത്, ടി. വി കൃഷ്ണദാസ്, പി.കെ ജോർജ്ജ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളായ റെയ്മണ്ട് മാസ്റ്റർ, വി.എ സുബൈർ, പി.കെ ഷനാജ്, ആരിഫ് മാണിക്കത്ത്പ്പടി, മിഥുൻ പി. എം, പി ആർ പ്രകാശൻ, യെദുകൃഷ്ണ, കൃഷ്ണദാസ് പി, സ്റ്റാൻജോ സ്റ്റാൻലി, വിഷ്ണു വടക്കൂട്ട്, നിജു ഫ്രാൻസിസ്, ജിനേഷ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി
ചാവക്കാട് നടന്ന പൊതുയോഗത്തിൽ . കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് പ്രദീപ് ആലിപ്പിരി അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ കെ നവാസ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ് എ ച്ച് നൗഫൽ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ ബിജു, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് തഫ്സീർ, കെ വി രാജു, അഫ്സൽ അലി, പി കെ കബീർ, റിഷി ലാസർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പികെ സുൽഫി, ഷക്കീർ പുന്ന, കെ വി രാജു, ഷാരൂഖ് ഖാൻ എന്നിവർ നേതൃത്വം നൽകി