Header 1 = sarovaram
Above Pot

പേരകുട്ടിയുമായി മുത്തശ്ശി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു .

തൃശൂർ: അമ്മൂമ്മയെയും ഏഴുവയസ്സുകാരനായ പേരക്കുട്ടിയെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം വാടകക്ക് താമസിക്കുന്ന പണിക്കശ്ശേരി അജയന്‍റെ ഭാര്യ അംബിക (55), മകൾ അനുവിന്റെ മകൻ ആദിഷ്ദേവ് (കിട്ടൂസ്) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയ ആദിഷ് അപ്പൂപ്പനും അമ്മൂമ്മക്കുമൊപ്പം താമസിച്ചുവരുകയായിരുന്നു.

Astrologer

രണ്ട് തവണ ഓടി പോയ അമ്മ മകനെ വീട്ടിൽ ഉപേക്ഷിച്ച് തിരുവനന്തപുരത്തുള്ള മൂന്നാമത്തെ ആളുടെ കൂടെയും ഓടി പോയപ്പോൾ കുട്ടിയുടെ അച്ഛനും ഉപേക്ഷിച്ചു പോയതോടെ കുട്ടി അപ്പൂപ്പനും അമ്മൂമക്കും (മകളുടെ മാതാപിതാക്കൾ ) ഒപ്പം കഴിയുകയായിരുന്നു അപ്പൂപ്പൻ രാവിലെ 6.30ന് പണിക്ക് പോയ തക്കം നോക്കി അംബിക ഉറങ്ങുന്ന ആദിഷ്ദേവിനെ എടുത്ത് കിണറ്റിൽ ചാടുകയായിരുന്നെന്നാണ് നിഗമനം.ഇരുവരെയും കാണാതായതിനെത്തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്.

വലപ്പാടുനിന്ന് അഗ്നിരക്ഷാസേന എത്തി കുട്ടിയുടെ മൃതദേഹവും പിന്നീട് തിരച്ചിലിനൊടുവിൽ അംബികയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. അന്തിക്കാട് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അംബിക എഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടെടുത്തു.താൻ രോഗിയാണെന്നും പ്രയാസത്തിലാണെന്നും മരിക്കുകയാണെന്നുമാണ് കത്തിലുള്ളത്. ആദിഷ് കിഴുപ്പിള്ളിക്കര എസ്.എൻ.എസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. അംബിക തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു.

Vadasheri Footer