Post Header (woking) vadesheri

കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും,എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിജയികൾക്ക് ആദര പുരസ്‌കാര ചടങ്ങും ടി.എൻ.പ്രതാപൻ എംപി പരിപാടി ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ചാവക്കാട് മണത്തല വോൾഗ ഷൗക്കത്ത് നഗറിൽ വെച്ച് നടന്ന ചടങ്ങിൽ ..പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 60-ആം ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും,പ്രാർത്ഥനയും നടന്നു.കുട്ടികൾ മാതാ പിതാക്കളെ അനുസരിച്ച് നടന്നാൽ ജീവിതത്തിൽ വിജയം ഉണ്ടാകുമെന്നും,കോൺഗ്രസിന്റെ കാലഘട്ടത്തിലാണ് വിദ്യാഭ്യാസം പുരോഗതിയിൽ എത്തിയതെന്നും എംപി അഭിപ്രായപ്പെട്ടു.

Second Paragraph  Rugmini (working)

മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ,ബ്ലോക്ക് സെക്രട്ടറി ബദറുദിൻ,ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ്,യുഡിഎഫ് കൺവീനർ കെ.നവാസ്,ചാവക്കാട്‌ നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ,മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.പി.കൃഷ്ണൻ ,ട്രഷറർ പി.ടി.ഷൗക്കത്തലി,രക്ഷാധികാരികളായ ടി.എച്ച്.റഹിം,ഇസഹാക്,വൈസ് പ്രസിഡന്റുമാരായ അനിത ശിവൻ,കെ.കെ.ഹിറോസ്,ഷിഹാബ്,സെക്രട്ടറിമാരായ രാജൻ പനയ്ക്കൽ,അബ്ദുൾ സമദ്‌,ഷൈല നാസർ, 19-ആം വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി,ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.വിജയിച്ച കുട്ടികളുമായി ടി.എൻ.പ്രതാപൻ എംപി സംവാദം നടത്തി.