
മണത്തല നേർച്ച, കോൺഗ്രസ് ഇൻഫർമേഷൻ കൌണ്ടർ തുടങ്ങി.

ചാവക്കാട് :ചാവക്കാട് മണത്തല ചന്ദനകുടം നേർച്ചയോടാനുബന്ധിച്ചു ജനുവരി 28,29-തീയതികളിൽ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി ഭവനിൽ ഇൻഫർമേഷൻ കൌണ്ടർ തുറന്ന് പ്രവർത്തിക്കുന്നു.

നേർച്ചയിൽ പങ്കെടുക്കുന്നവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കുന്ന ഹെൽപ് ഡെസ്ക്കായും പ്രവർത്തിക്കുന്നു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകന്റെ അധ്യക്ഷതയിൽ സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ, മഹിളാ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,
ചാവക്കാട് മണ്ഡലം ഭാരവാഹികളായ സക്കീർ ഹുസൈൻ, ഇസഹാക് മണത്തല,മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി പി കൃഷ്ണൻ മാസ്റ്റർ,, എന്നിവർ നേതൃത്വം നൽകി.
