Above Pot

ഗുരുവായൂരിൽ ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ ടി എൻ പ്രതാപന്റെ കോലം കത്തിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ കൗൺസിലർ വിനോദ് കുമാറിനെ പരസ്യമായി അപമാനിക്കുകയും, അതിന്റെ പേരിൽ ആശുപത്രിയിൽ കഴിയുന്ന അദ്ധേഹത്തെ വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്ത ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ടി എൻ പ്രതാപനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഗുരുവായൂർ കിഴക്കേനടയിലായിരുന്നു പ്രകടനം തുടർന്ന് പ്രതാപന്റെ കോലവും കത്തിച്ചു.
കൗൺസിലർമാരായ ബഷീർ പൂക്കോട്, പ്രസാദ് പൊന്നരാശ്ശേരി, ജലീൽ പണിക്കവീട്ടിൽ, രാജൻ.പി.എസ്‌,
കാർഷിക വികസന ബാങ്ക് ഡയറക്ടർ ഉദയൻ, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനൻ.പി.കെ, മുൻ മണ്ഡലം പ്രസിഡന്റ് എം.വി.ലോറൻസ് എന്നിവർ സംസാരിച്ചു.

First Paragraph  728-90

സഹകരണ സംരക്ഷണ സമിതിയുടെ നേതാക്കളായ രാജേന്ദ്രൻ കണ്ണത്ത്, ധനേഷ്.കെ.ബി, രാജീവ് കാവീട്, ദിനേശൻ വട്ടം പറമ്പിൽ, അബ്ദുൾ മനാഫ്.C, ബക്കർ പിള്ളക്കാട്, എന്നിവർ നേതൃത്വം നൽകി. ഗുരുവായൂർ അർബൻ ബാങ്കിലെ നിയമനക്കോഴയെ ചൊല്ലി ഉയർന്ന വിവാദമാണ് പുതിയ തലത്തിലേക്ക് എത്തിയത് . പ്രശ്‍നങ്ങൾ പറഞ്ഞു അവസാനിപ്പിക്കാൻ കഴിയാതിരുന്നത് ജില്ലാ നേതൃത്വത്തിന്റെ കടുത്ത വീഴ്ച യായി . നിയമനക്കോഴ വിവാദം ഉണ്ടായപ്പോൾ കെ പി സി സി നിയോഗിച്ച അന്വേഷണ കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെയും മത്സര രംഗത്ത് നിന്ന് മാറ്റി നിറുത്തുവാൻ നേതൃത്വത്തിന് കഴിഞ്ഞില്ല . അഴിമതി ആരോപണം ഉയർന്ന ഒരുമനയൂർ സഹകരണ ബാങ്കിൽ മുഴുവൻ ഭരണ സമിതി അംഗങ്ങളെയും ഒഴിവാക്കി പുതിയ ആളുകളെയാണ് പാർട്ടി മത്സരിപ്പിച്ചത് . എന്നാൽ അർബൻ ബാങ്കിൽ അഴിമതിക്കാർ ഓദ്യോഗിക പാനലിൽ ഉൾപ്പെട്ടതോടെ അഴിമതിക്കെതിരെ നിലകൊണ്ട ഗുരുവായൂരിലെ കോൺഗ്രസ് പ്രവർത്തകർ കടുത്ത നിരാശയിലായി . ഇത് അടുത്ത നഗര സഭ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനു ഒരു മത്സരമില്ലാതെ തന്നെ അധികാരത്തിലേക്ക് ഉള്ള പരവതാനി വിരിക്കൽ കൂടിയായി മാറി

Second Paragraph (saravana bhavan