പ്രളയനാന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അരങ്ങിലെത്തിച്ചു നാടകോത്സവത്തിനു ശുഭാരംഭം

">

തൃശൂർ: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വരവറിയിച്ചു നടന്ന ഘോഷയാത്രയിൽ പ്രളയനാന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അവതരിപ്പിച്ചു സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൂട്ടം സാംസ്‌കാരിക നഗരിയെ നാടകത്തിന്റെ ആഘോഷത്തിലേക്ക് ആനയിച്ചു. പ്രളയനാന്തരം നാടകോത്സവം നേരിടുന്ന പ്രതിസന്ധികളും അതിനെ മറികടന്നു ഒരു വൻ പർവതം കണക്കെ നാടകോത്സവം നാടിൻറെ ആഘോഷമായി മാറുന്നതുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ചത് ഒരു ദശാബ്ദം പിന്നിടുന്ന നാടകോത്സവത്തിനു പുതിയ അനുഭവമായി. നാടകത്തിലെ കഥാപാത്രങ്ങൾ സാഹിത്യ അക്കാദമി മുതൽ സംഗീത നാടക അക്കാദമി വരെ ഘോഷയാത്രയായി നടന്നെത്തിയ ശേഷമായിരുന്നു അവതരണം. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. സംഗീത നാടക അക്കാദമി അങ്കണത്തിൽ എത്തിച്ചേർന്ന ഘോഷയാത്രക്ക് ശേഷം അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഫെസ്റ്റിവൽ പതാക ഉയർത്തി.. 20-ന് മന്ത്രി എ.കെ. ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യ നാടകമായി ശ്രീലങ്കയിൽനിന്നുള്ള ജനകാരാലിയ നാടകസംഘം അവതരിപ്പിക്കുന്ന ’ബിറ്റർ നെക്ടർ’ അരങ്ങേറും. 19 ന് ശനിയാഴ്ച ശ്രീലങ്കൻ നാടക സംഘം എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors