Post Header (woking) vadesheri

കോൺഗ്രസ്‌ ഗുരുവായൂർ ബ്ലോക്ക്‌ സ്പെഷ്യൽ കൺവെൻഷൻ

Above Post Pazhidam (working)

ഗുരുവായൂർ : ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. നിയുക്ത ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ചുമതലയേറ്റെടുത്ത കൺവെൻഷനിൽ ബ്ലോക്ക്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

ടി.എൻ പ്രതാപൻ എം.പി, കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, യു.ഡി.എഫ് മുൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ടി.വി ചന്ദ്രമോഹൻ, കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, ഡിസിസി ജനറൽ സെക്രട്ടറി എം.വി ഹൈദരാലി, കർഷക കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹി എം.എഫ് ജോയ് മാസ്റ്റർ, മണ്ഡലം പ്രസിഡന്റുമാരായ കെ.ജെ ചാക്കോ, യു.കെ പീതാംബരൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്‌ണൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ് ശിവദാസ്, മഹിളാ കോൺഗ്രസ്‌ നേതാക്കളായ ബീന രവിശങ്കർ, സുബൈദ പാലക്കൽ എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി. വി ബദറുദ്ധീൻ സ്വാഗതവും, സെക്രട്ടറി അഡ്വ. അശോകൻ തേർളി നന്ദിയും പറഞ്ഞു

Second Paragraph  Rugmini (working)