Post Header (woking) vadesheri

ഫിഷ് ലാന്റിങ്‌ സെന്ററിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്ന് വീണു.

Above Post Pazhidam (working)

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ ഫിഷ് ലാന്റിങ്‌ സെന്ററിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്ന് വീണു. താഴെ കിടക്കുകയായിരുന്ന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. ബ്ലാങ്ങാട് സ്വദേശി അറക്കൽ വീട്ടിൽ റഹീം, ദ്വാരക ആറുകെട്ടി ശശിധരൻ എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

Ambiswami restaurant

തകർച്ചാവസ്ഥയിലായ ഫിഷ്‌ലാൻഡിങ്‌ സെന്ററിന്റെ മേൽക്കൂരയിൽ നിന്ന് ഓരോദിവസവും ഓരോ ഭാഗങ്ങൾ അടർന്നുവീഴുന്ന നിലയിലാണ്. ഫിഷ്‌ലാൻഡിങ് സെന്ററിനെ താങ്ങിനിർത്തിയിരിക്കുന്ന തൂണുകളിലെ കോൺക്രീറ്റും പൊട്ടിവീഴുകയാണ്. തൂണുകളും മേൽക്കൂരയും തകർന്നതോടെ കെട്ടിടം ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണുള്ളത്. ജനങ്ങൾക്ക് സുരക്ഷാഭീഷണിയായി മാറിയ ഫിഷ് ലാൻഡിങ് സെന്റർ പൊളിച്ചുനീക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.