Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രം ഊരാളൻ ,ക്ഷേത്രത്തിന് തന്നെ ബാധ്യത ആകുന്നോ ?

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഊരാളൻ ക്ഷേത്രത്തിന് തന്നെ ബാധ്യത ആകുമെന്ന് ഭക്തർക്ക് ആശങ്ക , ഊരാളന്റെ പ്രവർത്തികൾ എല്ലാം ഭക്തരുടെ ആശങ്ക ഊട്ടിയുറപ്പിക്കുന്ന രീതിയിൽ തന്നെ . ഗത്യന്തരമില്ലാതെയാണ് ഭക്തർ പരാതിയുമായി രംഗത്ത് ഇറങ്ങിയത് . മല്ലിശ്ശേരി തറവാട്ടിലെ കാരണവർക്കാണ് ഊരാളന്റെ അധികാരം , ഭണ്ഡാരം എണ്ണുമ്പോൾ അദ്ദേഹത്തിന് അസൗകര്യമുണ്ടെങ്കിൽ വീട്ടിൽ നിന്ന് ആരെയെങ്കിലും ചുമതല ഏൽപ്പിക്കുന്നതിന് പകരം നോമിനിയെ നിയമിച്ചതോടെ ഭക്തരുടെ രോഷം അണപൊട്ടി യൊഴുകി .

Astrologer

ഇതാണ് പോലീസിൽ പരാതി നല്കുന്നതിലേക്ക് നയിച്ചത് . കോടി കണക്കിനു രൂപ വരുമാനമുള്ള ക്ഷേത്രത്തിൽ ഇത്തരം നോമിനികളെ വെക്കുമ്പോൾ എന്ത് സുരക്ഷയാണ് പിന്നെ ക്ഷേത്രത്തിന് ഉണ്ടാകുക എന്നാണ് ഭക്തരുടെ ചോദ്യം . തോട്ടത്തിൽ രവീന്ദ്രൻ ചെയർ മാനായിട്ടുള കാലത്ത് ,ദേവസ്വം ഓഫീസിലെ സൂട്ട്‌ റൂമിൽ സ്ത്രീകളെ കൊണ്ട് വന്ന് പിടിക്കപ്പെട്ട ആളെയാണ് ഊരാളൻ നോമിനിയായി നിശ്ചയിച്ചതത്രെ . ഇത്തരത്തിലുള്ള ആളുകളുമായി എന്ത് ബന്ധമാണ് ഊരാളാണുള്ളതെന്നാണ് ഭക്തരുടെ സംശയം

സംഭവം വിവാദമായതോടെ തീരുമാനം പിൻവലിച്ച് ദേവസ്വം ഭരണ സമിതി മുഖം രക്ഷപ്പെടുത്തി . ഗുരുവായൂർ ദേവസ്വം എടുക്കുന്ന ഇൻഷൂറൻസ് എന്നും ഒരേ കമ്പനിക്ക് മാത്രം നൽകുന്നതിൽ അഴിമതി ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു .ദേവസ്വത്തിലെ സ്വർണം വെള്ളി എന്നിവയും, ഗജ സമ്പത്ത് ,ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ എന്നിവക്കടക്കമുള്ള ഇൻഷൂറൻസ് പരിരക്ഷ ക്കായി 2.41 കോടി രൂപയാണ് ഒരു വര്ഷം ഇൻഷൂറൻസ് കമ്പനിക്കായി ദേവസ്വം നൽകുന്നത് . ആനയുടെ സുഖ ചികിത്സക്കായി വർഷം വെറും 25 ലക്ഷം രൂപമാത്രമാണ് കമ്പനി ദേവസ്വത്തിന് തിരിച്ചു നൽകുന്നത് .
സ്വർണവും വെള്ളിയും കളവ് പോകുമ്പോൾ മാത്രമാണ് ഇൻഷൂറൻസ് തുക ലഭിക്കുക ഇത്രയും സുരക്ഷ യുള്ള സ്ഥലത്ത് കവർച്ച ഉണ്ടാകുകയില്ലെന്ന് ഇഷൂറൻസ് കമ്പനിക്കും അറിയാം .ഓരോ വർഷവും കോടികളാണ് ഇൻഷൂറൻസ് കമ്പനി ലാഭമുണ്ടാക്കുന്നത് .ഊരാളന്റെ സഹോദരൻ ജോലി ചെയ്യുന്ന സ്ഥാപനത്തിനാണ് എല്ലാ തവണയും ദേവസ്വം ബിസിനസ് നൽകുന്നതെന്നാണ് ആക്ഷേപം

ഇതിനൊക്കെ പുറമെ സ്ഥിരമായി പുലർച്ചെ മൂന്നിന് നിർമ്മാല്യ ദർശനത്തിന് തൊഴീക്കാൻ എത്താറുണ്ടെത്ര .നിർമ്മാല്യ ദർശനത്തിന് ഒരു ഭരണ സമിതി അംഗത്തിന് അഞ്ച് പേർ എന്ന് വ്യവസ്ഥ വെച്ചതിനാൽ അത് അഞ്ചിൽ മാത്രം ഒതുങ്ങുന്നു അല്ലെങ്കിൽ അത് അമ്പതോ അഞ്ഞൂറോ ഒക്കെയായി ഉയർന്നേനെ എന്നാണ് ദേവസ്വം ജീവനക്കാർ അടക്കം പറയുന്നത് ഗുരുവായൂർ പോലെയുള്ള ക്ഷേത്രത്തിന് ഇത്തരത്തിലുള്ള ഒരു ഊരാള സ്ഥാനം വേണമോ എന്നാണ് ഭക്തർ ഇപ്പോൾ ചോദിക്കുന്നത് .ഇതിനെതിരെ കോടതിയെ സമീപിക്കാൻ നിൽക്കുകയാണ് ഭക്ത ജന സംഘടനകൾ .അതിന്റെ മുന്നോടിയാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത് എന്നറിയുന്നു

Vadasheri Footer