ഗുരുവായൂരിൽ ദർശനത്തിന് വരി നിൽക്കുന്നതിനേക്കാൾ കൂടുതൽ സമയം ചെരിപ്പ് കൗണ്ടറിന് മുന്നിൽ നിൽക്കണം
ഗുരുവായൂർ : അവധി ദിവസങ്ങളിൽ ഗുരുവായൂരിൽ എത്തുന്ന ഭക്തർ ദർശനത്തിനു വരി നിൽക്കുന്നതിനേക്കാൾ കൂടു തൽ സമയം ചെരിപ്പ് സൂക്ഷിക്കുന്ന കൗണ്ടറിന് മുന്നിൽ വരി നിൽക്കേണ്ടി വരുന്നു എന്ന് പരാതി , ചെരിപ്പും ബാഗും സൂക്ഷിക്കാൻ കൊടുക്കാനും , തീരിച്ചു എടുക്കാനും ഭക്തർ മണിക്കൂറുകൾ വരി നിൽക്കേണ്ട സ്ഥിതിയാണ് .
കരാറുകാർ വേണ്ടത്ര ജീവനക്കാരെ നിയമിക്കാൻ തയ്യാറാകാത്തതാണ് ഭക്തർ മണിക്കൂറുകൾ വരിനിൽക്കാൻ നിർബന്ധിതരാകുന്നത് . ഇത് കാരണം ദർശനം കഴിഞ്ഞു ഇറങ്ങുന്ന പലർക്കും ഉച്ചക്കുള്ള ട്രയിൻ നഷ്ട പ്പെടുന്നതായും പരാതി ഉണ്ട്
സിപിഎം നിയന്ത്രണത്തിലുള്ള ഒരു സംഘടക്കാണ് ചെരുപ്പ് കൗണ്ടർ നടത്തിപ്പ് ദേവസ്വം നൽകിയിട്ടുള്ളത് .അത് കൊണ്ട് തന്നെ ഭക്തർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് ദേവസ്വം ശ്രദ്ധ കൊടുക്കുന്നില്ല എന്നാണ് ആക്ഷേപം . ഇതേ സംഘത്തിന് തന്നെ കരാർ നീട്ടി കൊടുക്കാനുള്ള നീക്കത്തിലാണ് ദേവസ്വം ഭരണ സമിതി എന്നറിയുന്നു . ഭക്തരുടെ അവകാശം സംരക്ഷിക്കുന്നതിനേക്കാൾ പാർട്ടി താൽപര്യം സംരക്ഷിക്കാനാണ് ഭരണസമിതിക്ക് കൂടുതൽ ശ്രദ്ധ എന്നാണ് ഭക്തരുടെ ആക്ഷേപം ,