
സിവിൽ സപ്ലൈസ് ഓഫീസിന് മുൻപിൽ കോൺഗ്രസ് ധർണ്ണ നടത്തി
ചാവക്കാട്: റേഷൻ കടകൾ വഴി അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാതെ സാധാരണക്കാരന്റെ അന്നം മുട്ടിച്ച പിണറായി വിജയൻ സർക്കാരിൻ്റെ അനാസ്ഥയ്ക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സപ്ലൈസ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് വസന്തം കോർണറിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്.

ധർണ്ണ കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. വി.ബദറുദ്ദീൻ, കെ. വി. സത്താർ, ഇർഷാദ് ചേറ്റുവ, ബാലൻ വാറനാട്ട്, ബീന രവിശങ്കർ എന്നിവർ പ്രസംഗിച്ചു. നളിനാക്ഷൻ ഇരട്ടപ്പുഴ, സുനിൽ കാര്യാട്ട്, കെ.ജെ. ചാക്കോ, എച്ച്. എം. നൗഫൽ, കെ. പി. ഉദയൻ ശിവൻ പാലിയത്ത്,
എം. എസ്. ശിവദാസ്, കെ.എം.ഇബ്രാഹിം, നാസർ കടപ്പുറം, ആചി ബാബു, രേണുക ശങ്കർ, ബേബി ഫ്രാൻസിസ്, വിജയകുമാർ അകമ്പടി, പി.കെ. ജമാലുദ്ദീൻ, കെ. എച്ച് ഷാഹു, കെ.എം ശിഹാബ്, അനീഷ് പാലയൂർ, സക്കീർ കരിക്കയിൽ, പി.ലോഹിതാക്ഷൻ, ലീന സജീവൻ, അബ്ദുൽ ജലീൽ, ഹരി എം. വാര്യർ, സി. വി. തുളസി ദാസ്, ബൈജു തെക്കൻ, വേദുരാജ് കെ.കെ, പീറ്റർ പി.വി, അൻവർ, നാസർ പി.എ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.