Header 1 vadesheri (working)

ഗുരുവായൂർ ശ്രീകോവിലിലെ ചുമർചിത്രങ്ങൾ പുതുശോഭയിൽ.

Above Post Pazhidam (working)

ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന പാരമ്പര്യ ചുമർചിത്രങ്ങൾ പുതുശോഭയിൽ. തനിമയും ശൈലിയും സൗന്ദര്യവും നിലനിർത്തി നവീകരിച്ചശ്രീകോവിൽ ചുമർചിത്രങ്ങളുടെ സമർപ്പണം നടന്നു.

First Paragraph Rugmini Regency (working)

ഗുരുവായൂർ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു സമർപ്പണ ചടങ്ങ്.സമർപ്പണത്തിൻ്റെ ഭാഗമായി പുതുതായി വരച്ച ചതുരക്ഷരി ഗോപാല ചിത്രത്തിൻ്റ
നേത്രോന്മീലനം ക്ഷേത്രം തന്ത്രിയും ചെയർമാൻ ഡോ.വി.കെ.വിജയനും ചേർന്നു നിർവ്വഹിച്ചു

.ദേവസ്വം ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. രാധാ രാമൻ എന്നവർ വഴിപാട് സമർപ്പണമായാണ് ചുമർചിത്ര നവീകരണത്തിൻ്റെ ചെലവുകൾ നടത്തിയത്.ദേവസ്വം ഭരണസമിതിയുടെ വകയായി പ്രകൃതി വർണ്ണത്തിൽ വരച്ച ഭൂ ദേവീ ശ്രീദേവി സമേതനായ അനന്തശയനവിഷ്ണുവിൻ്റെ ചിത്രം ചെയർമാൻ ഡോ.വി.കെ.വിജയൻ രാധാ രാമന് ഉപഹാരമായി നൽകി.തുടർന്ന് ക്ഷേത്രം അദ്ധ്യാ ത്മിക ഹാളിൽ ചേർന്ന ചടങ്ങിൽ കലാകാരന്മാരെ ദേവസ്വം ആദരിച്ചു .

Second Paragraph  Amabdi Hadicrafts (working)

ക്ഷേത്ര ശ്രീകോവിൽ ചുമരിലെ പക്ഷിമാല, മൃഗമാല ഭൂത മാല ,വനമാല, ചിത്രമാല തുടങ്ങിയ പഞ്ചമാലകൾ പൂർണ്ണമായും പാരമ്പര്യ രീതിയിൽ പ്രകൃതി വർണ്ണങ്ങൾ ഉപയോഗിച്ചാണ് ‘പുതുക്കിയത്.
ശ്രീകോവിലിൻ്റെ വടക്കു കിഴക്കേ മൂലയിലുള്ള ചതുരക്ഷരി ഗോപാലം എന്ന ചിത്രം (താമരയിൽ ഇരിക്കുന്ന സ്വർണ്ണവർണ്ണത്തിലുള്ള കൃഷ്ണൻ ) വടക്കുഭാഗത്തെ ഓവിൻെറ വലതുഭാഗത്തായി പുതുതായി വരച്ചു.

സോപാനത്തിനു മുന്നിലുള്ള ദ്വാരപാലകന്മാരുടെ ശില്പവും ശില്പഭാഗവും പുതുക്കി.
കിരാതാർജ്ജുനീയം കഥ, ശക്തി പഞ്ചാക്ഷരി ,ഭദ്രകാളി ,ശിവമോഹിനി പ്രദോഷ നൃത്തം തുടങ്ങിയവ തെക്ക് ഭാഗത്തെ പ്രധാന ചിത്രങ്ങളാണ് .

ബാലകൃഷ്ണൻ, സരസ്വതി, ശ്രീരാമൻ ,ഹനുമാൻ, ധന്വന്തരി ,അന്നപൂർണേശ്വരി, പരശുരാമൻ, വേട്ടേക്കരൻ, സ്വയംവര പാർവ്വതി, കൃഷ്ണ ബലരാമൻമാർ, ശ്രീരാമൻ, ഭീഷ്മരുടെ ശരശയ്യ തുടങ്ങിയവ പടിഞ്ഞാറു ഭാഗത്തെ പ്രധാന ചിത്രങ്ങളാണ് ,

വേണുഗോപാലം വനഭോജനം
പൂതനാമോക്ഷം
കൂവലയ പീഡം, കംസവധം, സന്താനഗോപാലം, പാർത്ഥസാരഥി ,ശങ്കരനാരായണൻ, അർദ്ധനാരീശ്വരൻ, സാരസ്വത ഗോപാലം
തുടങ്ങിയവ വടക്കുഭാഗത്തെ പ്രധാന ചിത്രങ്ങളാണ്.
കഴിഞ്ഞ മാസം 22 ന് ആരംഭിച്ച ചുമർചിത്ര നവീകരണ പ്രവർത്തനങ്ങളിൽ 32 ചിത്രകാരന്മാർ പങ്കാളികളായി.
ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ ആയിരുന്ന ഡോ കെ യു കൃഷ്ണ കുമാറിൻ്റെ നേതൃത്വത്തിലായിരുന്ന ച പ്രവർത്തനങ്ങളുടെ ഏകോപനം. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ വിവിധ ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയ കലാകാരൻമാർ പ്രവർത്തനത്തിൽ പങ്കെടുത്തു.
പി.കെ സദാനന്ദൻ, കെ.ആർ ബാബു, അജിതൻ പുതുമന, ബസന്ത് പെരിങ്ങോട്, സുരേഷ് മുതുകുളം, ഡോ സാജു തുരുത്തിൽ, കൃഷ്ണൻ മല്ലിശ്ശേരി, പ്രിൻസ് തോന്നയ്ക്കൽ,. ജയചന്ദ്രൻ ,ശ്രീകുമാർ പൂച്ചാക്കൽ, സുരേഷ് കുന്നുങ്കൽ ,ഉണ്ണി ആമക്കാവ്, രമേഷ് കോവുമ്മൽ
ഗിരീഷ് മലയമ്മ, എ. ബിനിൽ ,വി ബാബുരാജ്, പി.സി ശ്രീജിത്ത്, രാജേന്ദ്രൻ വാക്കയിൽ ,രാജേന്ദ്രൻ കർത്ത ,ടി.കെ ഷൈജു, സി ഡി ദിലീപ്, ശശിധരൻ കോതച്ചിറ, സന്തോഷ് മാവൂർ , ബബീഷ് യു.വി, പ്രബീഷ് ചമ്മണ്ണൂർ, രഘുരാമ കിണി, വിഷ്ണു ശ്രീധർ, ഗോവിന്ദ് ദാസ് ,അഭിനവ് തുടങ്ങിയ ചിത്രകാരൻമാർ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

പ്രശസ്ത ചുമർചിത്രകാരൻ പുലാക്കാട്ട് രാമൻ നായരുടെ നേതൃത്വത്തിൽ വരച്ച പുരാതന ചുമർചിത്രങ്ങൾ ക്ഷേത്രത്തിലെ അഗ്നിബാധയിൽ പൂർണ്ണമായും നഷ്ടമായിരുന്നു. പിന്നീട് 1980 കളുടെ മദ്ധ്യത്തിലാണ് ചുവർചിത്രകാരൻമാരായ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ, എം.കെ ശ്രീനിവാസൻ ,കെ കെ വാര്യർ, പട്ടാമ്പി കൃഷ്ണവാര്യർ എന്നിവരുടെ നേതൃത്വത്തിൽ ചുമർചിത്രങ്ങൾ പുതുക്കി വരച്ചത് .
1989 ലാണ് ഇത് പൂർത്തീയായി.

ഈ നവീകരണ പ്രവർത്തനത്തിൻ്റെ തുടർച്ചയായാണ് മമ്മിയൂർ കൃഷ്ണൻകുട്ടി നായരെ സ്ഥാപക മേധാവിയാക്കി ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം എന്ന സ്ഥാപനം ആരംഭിച്ചത്.
നവീകരണത്തിൻ്റെ ഭാഗമായി ചുമരിലെ പൊടിപടലങ്ങൾ, എണ്ണകരി, തുടങ്ങിയവയെല്ലാം നീക്കം ചെയ്തതിന് ശേഷമാണ് ചിത്രങ്ങൾ നവീകരിച്ചത്.

ധ്യാന ശ്ലോകങ്ങളെ അടിസ്ഥാനമാക്കി പഞ്ചവർണ്ണങ്ങളാൽ രചിക്കപ്പെട്ട ഗുരുവായൂർ ക്ഷേത്രത്തിലെ ചിത്രങ്ങൾ, ചുമർചിത്രകലയിലെ ഗുരുവായൂർ ശൈലിക്ക് പുകൾപെറ്റ താണ്