Post Header (woking) vadesheri

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അനുസ്മരണം ശനിയാഴ്ച.

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റേയും, ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റിന്റെയും, മാക്ക് കണ്ടാണശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുമെന്ന്സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ശനിയാഴ്ച . വൈകിട്ട് 4 മണിക്ക് രുഗ്മണി റീജൻസിയിൽ നടക്കുന്ന അനുസ്മരണസദസിന് കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻ മാരാർ എന്നിവർ നിലവിളക്കു തെളിയിച്ച് തുടക്കം കുറിക്കും.

Ambiswami restaurant

സംവിധായകൻ സത്യൻ അന്തിക്കാട് അനുസ്മരണസദസ് ഉദ്ഘാടനം ചെയ്യും. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ തെരഞ്ഞെടുത്ത കൃതികൾ ചേർത്തു തയ്യാറാക്കിയ കവിത സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്യും. കവി രാധാകൃഷ്ണൻ കാക്കശ്ശേരി പുസ്തകപരിചയം നടത്തും. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ പേരിലുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടക്കും. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുസ്മരണ പ്രഭാഷണം നടത്തും.

മാക്ക് കണ്ടാണശ്ശേരിയുടെ ഒരു നേരമെങ്കിലും എന്ന ചൊവ്വല്ലൂർ ഗാനസന്ധ്യയും ഉണ്ടാകും. സംഘാടകരായ അഡ്വ. രവി ചങ്കത്ത്, മധു കെ. നായർ, കെ.കെ. ശ്രീനിവാസൻ, പ്രൊഫ. വി.എം.നാരായണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ ചൊവ്വല്ലൂർ, കെ. ഉണ്ണികൃഷ്ണൻ, വി.കെ. ജവഹർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു..

Second Paragraph  Rugmini (working)