Header 1 vadesheri (working)

ചൂണ്ടല്‍ – തൃശൂര്‍ റോഡിന് ശാപമോക്ഷ മാകുന്നു , നാലു വരിയാക്കും

Above Post Pazhidam (working)

ഗുരുവായൂര്‍ : ത്യശൂര്‍ – കുറ്റിപ്പുറം പാത 4 വരിയാക്കുന്നതുമായി ബന്ധപ്പെട്ട് മുണ്ടൂര്‍ മുതല്‍ പുറ്റേക്കര ശൂവരെയുള് 1800 മീറ്റര്‍ ഭാഗത്തെ ഏറ്റെടുത്ത ഭൂമി രണ്ടാഴ്ചയ്ക്കുള്ളില്‍ അളന്ന് തിട്ടപ്പെടുത്താന്‍ അനില്‍ അക്കരഎംഎല്‍എയുടെ സാന്നിധ്യത്തില്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്‍റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ 5 ന് അളവെടുപ്പ് നടപടികള്‍ ആരംഭിക്കുമെന്ന് അറിയിച്ചു. ഇതിന് 4 അംഗ സര്‍വേയര്‍മാരെ ചുമതലപ്പെടുത്തി.

First Paragraph Rugmini Regency (working)

റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കും. 1961 ലെ ഏറ്റെടുക്കലില്‍ ഉള്‍പ്പെട്ട ഭൂമിക്ക് ആ വില നല്‍കും.
അളവെടുപ്പിന്‍റെ തുടര്‍ച്ചയായി ചൂണ്ടല്‍ വരെയുള്ള ഭാഗത്ത് റോഡിനായി ഏറ്റെടുത്ത ഭൂമിയും
അളന്ന് തിട്ടപ്പെടുത്തും. തുടര്‍ന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാട്ടുരായ്ക്കല്‍ ജംഗ്ഷനിലെ 1961 ലെ ഭൂമി എറ്റെടുക്കലിന്‍റ തല്‍സ്ഥിതി പരിശോധിക്കാനും യോഗം തീരുമാനിച്ചു.

62.7 കോടി രൂപ എസ്റ്റിമേറ്റ് ചെലവിലാണ് പുഴയ്ക്കല്‍ – ചൂണ്ടല്‍ റോഡ് വികസനം നടപ്പിലാക്കുക.
മുണ്ടൂര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ കേടായ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം എത്രയും പെട്ടന്ന്
പൂര്‍വ്വസ്ഥിതിയിലാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.വി.കുര്യാക്കോസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)