Above Pot

ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെ
ആര്‍പ്പോ സ്കൂള്‍ ഓഫ് സ്കില്‍സും ഇന്‍സൈറ്റ് സ്പെഷ്യല്‍ സ്കൂള്‍-ഗുരുവായൂരും സംയുക്തമായി ലോക ഭിന്നശേഷി ദിനത്തിൽ ചിത്രരചനാ ക്യാമ്പ് ഇന്‍സൈറ്റ് സ്പെഷ്യല്‍ സ്കൂളില്‍ സംഘടിപ്പിച്ചു.കരുണ ഫൌണ്ടേഷൻ ചെയര്‍മാന്‍ കെ.ബി സുരേഷ് മുഖ്യാഥിതിയായ ചടങ്ങിൽ ഫിലിം ആർട്ട്‌ ഡയറക്ടർ ജെയ്സൺ ഗുരുവായൂർ അധ്യക്ഷനായിരുന്നു. ക്യാമ്പിൽ 30 കുട്ടികൾ പങ്കെടുത്തു.

First Paragraph  728-90

ഇൻസൈറ്റ് സ്കൂൾ പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയും ആയ ഫാരിദ ഹംസ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർപ്പോ സ്കൂൾ ഓഫ് സ്കിൽ ഡയറക്ടർ വീണ മുരുകൻ ആശംസകൾ അർപ്പിച്ചു.

Second Paragraph (saravana bhavan

പ്രശസ്ത മ്യൂസിഷ്യൻ ഗ്രിഗറി കുഞ്ഞുങ്ങൾക്കായി സംഗീതവിരുന്ന് ഒരുക്കി.ചിത്രരചനയുടെ പുതു തലങ്ങൾ പകർന്നു നൽകിയതിനൊപ്പം കുട്ടികൾക്ക് ആർപ്പോ സ്കൂൾ ചിത്രരചന കിറ്റുകളും വിതരണവും ചെയ്തു..
ആർപ്പോ സ്കൂൾ കോർഡിനേറ്റർ ഷിമ ഹജോഷ് ചടങ്ങിൽ പങ്കെടുത്തു
ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ് തുടങ്ങി ഇൻസൈറ്റ് സ്റ്റാഫ് അംഗങ്ങൾ ചിത്രരചന ക്യാമ്പിനു നേതൃത്വം നൽകി.