ചൈനയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണം
ചാവക്കാട് ചൈന ഏർപ്പെടുത്തിയ വിമാന വിലക്കു മൂലം പഠനം പാതിവഴിയിലായ മലയാളികളടക്കമുള്ള മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ, അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദത്തിന് മുൻകൈയെടുക്കണമെന്ന് പ്രവാസികോൺഗ്രസ്സ് തൃശൂർ ജില്ലാ കൺവെൻഷൻ കേന്ദ്ര-കേരള സർക്കാരുകളോട്ആവശ്യപ്പെട്ടു.
ചാവക്കാട് ചേർന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട്
ദിനേശ് ചന്ദന ഉത്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്സ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം എ.കെ.അബ്ദുള്ളമോൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി സലീം പള്ളിവിള മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ഭാരവാഹികളായി ബെന്നി വാടാനപ്പിള്ളി (പ്രസിഡണ്ട്, ) കെ.കെ.അബ്ദുൽ റസാഖ്, വി.ബി.അബ്ദുൽ ഷുക്കൂർ (വൈസ് പ്രസിഡണ്ടുമാർ)
ആശിഖ് കാദരി (ജനറൽ സെക്രട്ടറി) മജീദ് കാരേങ്ങിൽ (ട്രഷറർ:) എന്നിവരെ തിരഞ്ഞെടുത്തു. സിദ്ധാർത്ഥൻ ആശാൻ, ബദറുദ്ദീൻ ഗുരുവായൂർ, കെ.പി.നൗഷാദ്, വി.ബി.അബ്ദുൽ ഷുക്കൂർ, കെ.കെ.അബ്ദുൽ റസാഖ്, മജീദ് കാരേങ്ങിൽ, ആശിഖ് കാദരി, ശിർശാദ് അലി അരയങ്കര, ഹൈദ്രോസ് വി.കെ.,
ഏ.എഛ്. അനസ് തുടങ്ങിയവർ സംസാരിച്ചു.