Header 1 vadesheri (working)

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

Above Post Pazhidam (working)

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരീ ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു.
പ്രതി 26 വര്‍ഷം പ്രത്യേക ശിക്ഷയും അനുഭവിക്കണം. കൂടാതെ 3,20,000 രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. പ്രതി ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു.
കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി (പ്രത്യേക പോക്‌സോ കോടതി) ഇ ബൈജുവാണ് വിധി പ്രഖ്യാപിച്ചത്. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷയില്‍നിന്നും ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി.

First Paragraph Rugmini Regency (working)

വടക്കേചെറുകര രാജേഷ് ഭവനില്‍ രാജേഷ് (26)ആണ് പ്രതി. ഏരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017 ആഗസ്ത് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്‌സോ നിയമപ്രകാരം 3, 4, 5, 6 വകുപ്പുകള്‍ക്കു പുറമെ കൊലപാതകം, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോട് അനാദരവ് എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ട്യൂഷന്‍ സെന്ററില്‍ എത്തിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കുളത്തൂപ്പുഴ വടക്കേ ചെറുകരയ്ക്കു സമീപത്തെ കാട്ടിലേക്കു കൊണ്ടുപോയി പ്രതി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഏരൂര്‍ പൊലീസാണ് അറസ്റ്റ്‌ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ഗവ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരായി.

കൊല്ലം അഞ്ചലില്‍ 2017 ആഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുത്തശ്ശിയ്ക്കൊപ്പം രാവിലെ ട്യൂഷന്‍ സെന്ററിലേയ്ക്ക് പുറപ്പെട്ട കുട്ടിയെ താന്‍ അവിടേയ്ക്ക് എത്തിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്‍ പി എല്‍ എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കണ്ടെത്തിയിരുന്നു.
ഇതിനിടെ, കുട്ടിയുടെ മാതൃസഹോദരി അവരുടെ കുഞ്ഞുമായി ട്യൂഷന്‍ സെന്ററില്‍ എത്തിയപ്പോഴാണ് രാജേഷിനൊപ്പം പോയ സഹോദരിയുടെ കുട്ടി അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്.

Second Paragraph  Amabdi Hadicrafts (working)

new consultancy

തുടര്‍ന്ന് രാജേഷിന്റെ ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പകലും രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെ ആര്‍പിഎല്‍ എസ്റ്റേറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഏരൂര്‍ ജങ്ഷനിലെ കടയിലെ സിസിടിവിയില്‍ കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

buy and sell new