Post Header (woking) vadesheri

കാറിൽ ഇടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ: കാറിന്റെ ഡോറിൽ തട്ടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ഗുരുവായൂർ കോട്ടപ്പടി നവജീവൻ റോഡിൽ കാക്കശ്ശേരി ജോണി (54) യാണ് മരിച്ചത്.. നിർമ്മാണ കരാറുകാരനാണ്. ഇന്നലെ രാവിലെ പത്തരയോടെ മമ്മിയൂർ എൽഎഫ് കോളേജിന് മുന്നിലായിരുന്നു അപകടം.

Second Paragraph  Rugmini (working)

Third paragraph

കുന്നംകുളത്തേക്ക് പോകാനായി വീട്ടിൽ നിന്ന് ബൈക്കിൽ എൽ.ആന്റ് ടി റോഡിൽ നിന്ന് കുന്നംകുളം റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈസമയം കോളേജിന് മുന്നിലെ എടിഎം കൗണ്ടറിൽ നിന്ന് പണമെടുക്കാനായെത്തിയ കാർ യാത്രികർ ഡോർ തുറന്നതോടെ ബൈക്കിൽ തട്ടുകയായിരുന്നു.

റോഡിലേക്ക് തെറിച്ച് വീണ് തലക്ക് പരിക്കേറ്റ ജോണി അമല മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിസെമിത്തേരിയിൽ. ജെസിയാണ് ഭാര്യ. ഷിന്റേ, ഷിനി എന്നിവർ മക്കളാണ്