Madhavam header
Above Pot

ചേറ്റുവ പുഴയിൽ കണ്ടെത്തിയത് കാട്ടൂർ അബ്ദുൽ സലാമിന്റെ മൃതദേഹം

ചാവക്കാട് : ചേറ്റുവ പുഴയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത് കാട്ടൂര്‍ സ്വദേശിയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. കാട്ടൂര്‍ പടിയൂര്‍ വളവനങ്ങാടി കുരിയാപ്പിള്ളി വീട്ടില്‍ അബ്ദുല്‍ സലാമിന്റെ (57) മൃതദേഹമാണ് ചേറ്റുവ പുഴയില്‍ പുതിയങ്ങാടി പാണ്ടിലക്കടവിന് സമീപം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മുതല്‍ അബ്ദുള്‍ സലാമിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
രാവിലെ ചേറ്റവു പുഴയില്‍ മല്‍സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി ഇൻ ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഹാജിറയാണ് അബ്ദുല്‍ സലാമിന്റെ ഭാര്യ. മക്കള്‍: ഫസീല, ഷംസീല. മരുമക്കള്‍: അബ്ദുല്‍ സത്താര്‍, അഷ്‌റഫ്.”

Vadasheri Footer