Madhavam header
Above Pot

ചെർപ്പുളശ്ശേരി പാർട്ടി ഓഫീസിലെ പീഡനം , പ്രകാശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ പ്രകാശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി അപേക്ഷ നൽകും. സംഭവസ്ഥലത്തെ കുറിച്ച് വ്യക്തത ആവശ്യമാണെന്നും ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് പെൺകുട്ടിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയണമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രകാശനെ ഒറ്റപ്പാലം സബ്ജയിലിലേക്ക് മാറ്റി.

ചെര്‍പ്പുളശ്ശേരിയിലെ ഒരു കോളേജില്‍ പഠിക്കുമ്പോൾ കഴിഞ്ഞ വര്‍ഷം കോളേജ് മാഗസിനനിലേക്ക് പരസ്യം സംഘടിപ്പിക്കാൻ വേണ്ടിയാണ് പ്രതി പ്രകാശനുമായി പരിചയത്തിലാകുന്നതത്രെ പരസ്യത്തിന്റെ കാര്യം സംസാരിക്കാനായി പാർട്ടി ആഫീസിലേക്ക് വിളിപ്പിച്ച് കുടിക്കാന്‍ പാനീയം നല്‍കി തന്നെ മയക്കി പീഡിപ്പിക്കുകയായിരിന്നു വെന്ന് യുവതി പോലീസിൽ നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നു. പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയില്‍ വച്ചായിരുന്നു പീഡനം നടന്നതെന്നാണ് യുവതി പറയുന്നത്.

Astrologer

മാര്‍ച്ച്‌ 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്റെ വീടിന് പിന്നില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ജനിച്ച്‌ 24 മണിക്കൂര്‍ മാത്രമേ കുഞ്ഞിന് പ്രായമുണ്ടായിരുന്നുള്ളു. ഉറുമ്ബരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാര്‍ കണ്ട് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ചൈല്‍ഡ് ലൈനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തി സ്ഥലത്ത് പ്രാഥമികാന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മ ആരെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയില്‍ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് സംഭവത്തിന് രാഷ്ട്രീയമാനം കൈവരികയായിരുന്നു. രാഷ്ട്രീയമായി സിപിഎമ്മിന് തിരിച്ചടിയാകുന്ന വാര്‍ത്ത തെറ്റാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം. അതേസമയം പീഡനകേസിലെ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് മങ്കര പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിരിക്കുന്നത്.

Vadasheri Footer