Header 1 vadesheri (working)

കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ ,നാല് ബി ജെ പിക്കാർ അറസ്റ്റിൽ ,

Above Post Pazhidam (working)

വാടാനപ്പള്ളി: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി വാടാനപ്പള്ളിയിൽ ബി.ജെ.പിക്കാർ ചേരിതിരിഞ്ഞുള്ള സംഘർഷത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ നാല് പേർ അറസ്റ്റിലായി. തൃത്തല്ലൂർ ഏഴാംകല്ല് സ്വദേശികളും ബി.ജെ.പി പ്രവർത്തകരായ സഹലേഷ്, സഫലേഷ്, സജിത്ത്, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. തൃത്തല്ലൂരിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലായിരുന്നു സംഘർഷം. ബീച്ച് വ്യാസനഗറിലെ ബി.ജെ.പി പ്രവർത്തകൻ കണ്ടംചക്കി കിരണി(27)നാണ് കുത്തേറ്റത്. അടിവയറ്റിൽ കുത്തേറ്റ കിരൺ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളുടെ പേരിൽ ബി.ജെ.പി പ്രവർത്തകർക്കിടയിൽ തർക്കം നിലനിന്നിരുന്നു. തൃത്തല്ലൂർ ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവർത്തകർ തമ്മിലാണ് കുഴൽപ്പണ കേസിൻറെ പേരിൽ തർക്കമുണ്ടായിരുന്നത്. കുഴൽപ്പണ കേസിൽ ഏഴാംകല്ലിലുള്ള ബി.ജെ.പി ജില്ലാ ട്രഷറർക്കും പഞ്ചായത്ത് അംഗത്തിനും ബന്ധമുണ്ടെന്നായിരുന്നു ബീച്ചിലെ പ്രവർത്തകരുടെ ആരോപണം. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ സാമൂഹികമാധ്യമങ്ങളിൽ വാക്പോര് നടക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഞായറാഴ്ച ഉച്ചയോടെ സംഘർഷമുണ്ടായത്.

First Paragraph Rugmini Regency (working)