Header 1 = sarovaram
Above Pot

ചാവക്കാട് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട് പുന്നയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്‌തു. പേരകം വൈശ്യം വീട്ടിൽ മൊയ്തുട്ടി മകൻ ഷക്കീർ 27 ആണ് അറസ്റ്റിൽ ആയത്. പുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ബഷീർ മകൻ ഷാമിലിന്റെ 32 പുന്നയിലുള്ള വീട്ടിൽ വെച്ച് ഉണങ്ങിയ കഞ്ചാവ് ചെറിയ പാക്കറ്റിനുള്ളിലേക്ക് ആകുന്നതിനിടയിൽ ആണ് ഷക്കീർ പിടിയിൽ ആയത് .പോലീസിനെ കണ്ട ഷാമിൽ ഓടി രക്ഷപ്പെട്ടു . നിരവധി കേസുകളിൽ പ്രതിയായ ഷാമിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത് .

Astrologer

പുന്ന മേഖലയിലെ നിരവധി ചെറുപ്പക്കാർ കഞ്ചാവ് ലോബിയുമായി പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ പി ജയപ്രസാദ് കെ പി,എസ് ഐ മാരായ സി കെ രാജേഷ്, സി കെ, നൗഷാദ് ,എ എസ് ഐ സുധാകരൻ, എസ് സി പി ഒ പ്രജീഷ്,സി പി ഒ മാരായ ശരത്ത്, ആശിഷ്, ജയകൃഷ്ണൻ, ഷൈജു എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമായി നടന്നുകൊണ്ടിരിക്കുവാണെന്നും പ്രതി ഉടൻ തന്നെ കസ്റ്റഡിയിൽ ആവുമെന്നും ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ പി ജയപ്രസാദ് അറിയിച്ചു.

Vadasheri Footer