Post Header (woking) vadesheri

ചെമ്പുകാവ് ഇറിഗേഷൻ ഓഫീസ് മത്സ്യത്തൊഴിലാളി സമരസമിതി ഉപരോധിച്ചു

Above Post Pazhidam (working)

തൃശൂർ : കുളവാഴ ,ചണ്ടി പുല്ല് തുടങ്ങിയവ പുഴയിലേക്ക് തള്ളിവിടുന്നതിൽ പ്രതിഷേധിച്ച് സംയുക്ത മത്സ്യത്തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തിൽ തൃശൂർ ചെമ്പുകാവ് ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു
കഴിഞ്ഞ കുറേ വർഷങ്ങളായി ഏനാമാവ് ഫേസ് കനാൽ വഴി പുഴയിലൂടെ കടലിലേക്ക് കുളവാഴ ചണ്ടി പുല്ല് തുടങ്ങിയവ കൃത്രിമമായി തള്ളിവിടുന്നത് മൂലം ഉൾനാടൻ മത്സ്യതൊഴിലാളികൾക്കും മറൈൻ മത്സ്യതൊഴിലാളികൾക്കും മത്സ്യ ബന്ധനം നടത്താൻ സാധിക്കാത്തതിനാൽ ഫിഷറീസ് വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതിനെ തുടർന്ന് ഫിഷറീസ് വകുപ്പ് മന്ത്രി പുഴയിൽ കുളവാഴ തള്ളിവിടരുതെന്ന നിർദേശം അനുസരിക്കാതെയാണ് ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അറിവോടേ പുഴയിലൂടെ കടലിലേക്ക് കുളവാഴചണ്ടി തള്ളുന്നത്

Ambiswami restaurant

ഇതിരെയാണ് ഉപരോധ സമരം സംഘടിപ്പിച്ചത്
പുഴയിൽ വല വെച്ചു കഴിഞ്ഞാൻ പിന്നീട് ആ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ കഴിയാതെ വല ഉപേക്ഷിക്കുന്ന അവസ്ഥയാണ് ജൂൺ മുതൽ അനുഭവിച്ച് കൊണ്ടിരിക്കുന്നത്
കുളവാഴ ചണ്ടി ചീഞ്ഞ് കടലിൽ അടിഞ്ഞ് കൂടിയതിനാൽ ബോട്ടുകൾക്കും വള്ളങ്ങൾക്കും വലവലിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഉപരോധ സമരം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജു അമ്പലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യു എ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു കെ വി മനോഹരൻ
സുരേന്ദ്രൻ എം എ ചേറ്റുവ, പി കെ ബക്കർ മുനക്കകടവ്, സുരേഷ് അഴിമുഖം, കെ വി ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു

Second Paragraph  Rugmini (working)