കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ കലക്ടറേറ്റ് നടത്തി

Above article- 1

തൃശൂർ : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാനത്തെ എയ്ഡഡ് ഹയർസെക്കഡയറികളിൽ അനധ്യാപക നിയമനം നടത്തുക, ഡി. എ- ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എയ്ഡ്‌സ് ജീവനക്കാരുടെ ശമ്പള കുടിശ്ശിക പിഎഫിൽ ലയിപ്പിക്കാതെ നേരിട്ട് നൽകുക, ഭിന്നശേഷി നിയമത്തിന്റെ പേരിൽ നിയമന അംഗീകാരം തടയുന്നത് ഒഴിവാക്കുക, അധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക, മെഡിസെപ്പിലെ അപാകത പരിഹരിക്കുക, സ്പാർക്കിലെ അശാസ്ത്രീയ സംവിധാനങ്ങൾ ലളിതമാക്കുക, ജീവനക്കാരന്റെ അവകാശമായ താൽക്കാലിക പ്രമോഷൻ സേവന ഭംഗമാക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കുക തുടങ്ങി ഇരുപത്തിയഞ്ചോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്

Astrologer

മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ എൻ വി മധു ആമുഖ പ്രഭാഷണം നടത്തി. റവന്യൂ ജില്ലാ പ്രസിഡന്റ് ബാബു പി ആർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഷാജു സി സി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഐ ടി സെൽ കൺവീനർ ഇമ്മാനുവൽ വിൻസെന്റ്, സി പി ആന്റണി, ലിറ്റി ജോസഫ്, മിനി, എം ദീപുകുമാർ, സജി കെ ജെ, സനൽ കെ, പെറ്റർ സി സി, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. റവന്യൂ ജില്ലാ സെക്രട്ടറി കെ ആർ സതീശൻ സ്വാഗതവും, ട്രഷറർ പി പ്രശാന്ത് നന്ദിയും പറഞ്ഞു. ധർണക്ക് മുന്നോടിയായി നൂറുകണക്കിന് അനദ്ധ്യാപകർ പങ്കെടുത്ത പ്രകടനവും നടന്നു

Vadasheri Footer