Post Header (woking) vadesheri

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി:സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 17ന്

Above Post Pazhidam (working)

ഗുരുവായൂർ വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ദേവസ്വം ആഭിമുഖ്യത്തിൽ ജൂൺ 17 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സംഘാടക സമിതി രൂപീകരണ യോഗം ചേരും.

Arya bhavan inner

ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ചേരുന്ന യോഗത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. യോഗത്തിൽ പങ്കെടുക്കുന്നതിനായി ഭക്തജനങ്ങളുടെയും സംഗീതാസ്വാദകരുടെയും സാന്നിധ്യമുണ്ടാകണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാറും അഭ്യർത്ഥിച്ചു

Second Paragraph  Sarovaram(working)