Madhavam header
Above Pot

ചെമ്പൈസംഗീതോൽസവം:രജിസ്ട്രേഷൻ സെപ്തംബർ 20 വരെ നീട്ടി.

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയെട്ടാമത് ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ സെപ്തംബർ 20 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ തിയതി സെപ്റ്റംബർ 10 ന് അവസാനിരിക്കെയാണ് 10 ദിവസം കൂടി നീട്ടി നൽകിയത്.

Astrologer

സംഗീതജ്ഞരുടെയും ഭക്തരുടെയും നിരന്തര അഭ്യർത്ഥനയെത്തുടർന്നാണ് ഈ നടപടി. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പരമാവധി അവസരം നൽകാനാണ് തീയതി നീട്ടി നൽകിയത്. സെപ്റ്റംബർ 20 ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കും.
നവംബർ 19 രാവിലെ ഏഴു മണി മുതൽ ഡിസംബർ 3 വരെയാണ് ഇത്തവണ ചെമ്പൈ സംഗീതോൽസവം. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള
ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 10നാണ് തുടങ്ങിയത്. ഇതിനകം 2000ലേറെ പേർ സംഗീതാർച്ചനയ്ക്കായി രജിസ്ട്രേഷൻ പൂർത്തിയാക്കി
.

ഗുരുവായൂർ ദേവസ്വത്തിൻ്റെ https://guruvayurdevaswom.nic.in/ChembaiSangeetholsavam/ChembaiSangeetholsavam എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ആഗസ്റ്റ് 10ന് പത്തു വയസ്സ് പൂർത്തിയായിരിക്കണം. പരമാവധി 5 പേർക്ക് ഗ്രൂപ്പായും സംഗീതാർച്ചന നടത്താം . ഗ്രൂപ്പിലുള്ള ഒരാൾ അപേക്ഷിച്ചാൽ മതി.ഗുരുനാഥൻ്റെ സാക്ഷ്യപത്രം സംഗീതോൽസവത്തിനെത്തുമ്പോൾ നേരിട്ട് ഹാജരാക്കണം. വിശദ വിവരങളും നിബന്ധനകളും വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ അർഹത നേടുന്നവരെ ഈ-മെയ്ൽ മുഖേന വിവരം അറിയിക്കും.

അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് ക്ഷണക്കത്ത് വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഗുരുവായൂർ ദേവസ്വം യു ട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും. പതിവു പോലെ റിലേ പ്രോഗ്രാമുകൾ ആകാശവാണി, ദൂരദർശൻ വഴിയും സംപ്രേഷണം ചെയ്യും. ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 0487-2556335 Extn 249 എന്ന നമ്പറിൽ അറിയാം

Vadasheri Footer