Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ 15,000 പേർക്ക് തിരുവോണ സദ്യ നൽകി

ഗുരുവായൂർ : തിരുവോണനാളില്‍ ഗുരുവായൂരപ്പനെ തൊഴാനും തിരുവോണ സദ്യയില്‍ പങ്കെടുക്കാനുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനത്തിനായി നടതുറന്നതു മുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം ജീവനക്കാര്‍ക്ക് പുറമേ കൂടുതല്‍ പോലീസിനേയും നിയോഗിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലരക്ക് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് ഓണ പുടവ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭരണസമിതി അംഗങ്ങളും ഭക്തരും സമര്‍പ്പണത്തില്‍ പങ്കാളികളായി.

Astrologer

രാവിലെ വിശേഷാല്‍ കാഴ്ചശീവേലിക്ക് ഗോകുല്‍, ചെന്താമരാക്ഷന്‍, രവികൃഷ്ണന്‍ എന്നീ കൊമ്പന്‍മാര്‍ അണിനിരന്നു. കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. തിരുവോണ സദ്യഉണ്ണാൻ ആയിരങ്ങൾ വലിയ തിരക്കാണ് അനുഭവപ്പെട്ടത് . പത്ത് മണിയോടെ സദ്യ ആരംഭിച്ച സദ്യ അവസാനിച്ചത് ഉച്ചതിരിഞ്ഞാണ് . . അന്ന ലക്ഷ്മി ഹാളിലും ഇതിനോട് ചേര്‍ന്നുള്ള പന്തലിലുമാണ് സദ്യ നല്‍കിയത് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ഭക്ഷണ ശാലയിൽ ക്യാമ്പ് ചെയ്ത് തിരുവോണ സദ്യക്ക് നേതൃത്വം നൽകി . ഭക്ഷണം കഴിക്കാനുള്ള വരി വടക്കേ ഇന്നർ റോഡ് കടന്ന് പടിഞ്ഞറെ നട കടന്നും പോയിരുന്നു

കാളന്‍,ഓലന്‍, പപ്പടം, കൂട്ടുക്കറി, കായവറവ്, പഴംപ്രഥമന്‍, ഉപ്പിലിട്ടത്, മോര് എന്നിവയാണ് വിഭവങ്ങള്‍. പ്രസാദ ഊട്ടിനും കാഴ്ചശീവേലിക്കുമായി 19 ലക്ഷം രൂപയാണ് ദേവസ്വം വകയിരുത്തിയിരിക്കുന്നത്. ഉച്ച പൂജക്ക് ദേവസ്വം വക ഗുരുവായൂരപ്പന് നമസ്‌കാര സദ്യ നൽകി . സന്ധ്യക്ക് നിറമാല, ദീപാലങ്കാരം, നാഗസ്വരം എന്നിവയും രാത്രി തിരുവോണ വിളക്കും നടന്നു

Vadasheri Footer