Above Pot

പ്രവാസികളെ ദുരിതത്തിലാക്കിയ എയർ ഇന്ത്യയിലെ സമരം അവസാനിച്ചു.

ദില്ലി : പ്രവാസികളെ ദുരിതത്തിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിച്ചു. ഡൽഹിയിൽ റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും നടത്തിയ ചർച്ചയിലാണ് അനുരഞ്ജനം സാധ്യമായത്.

Astrologer

ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പു നൽകി. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കും. രോഗ അവധി എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ഉടൻ ജോലിയിൽ പ്രവേശിക്കും.ഈ മാസം 28 ന് വീണ്ടും ഡൽഹിയിൽ റീജനൽ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ഇരുവിഭാഗവും ചർച്ച നടത്തും.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നയങ്ങളിൽ പ്രതിഷേധിച്ചാണ് എൽ1 കാറ്റഗറിയിൽപ്പെട്ട നൂറിലേറെ കാബിൻ ക്രൂ അംഗങ്ങൾ രണ്ട് ദിവസമായി കൂട്ടത്തോടെ അപ്രതീക്ഷിതമായി രോഗ അവധിയെടുത്തത്. എൽ 1 കാബിൻ ക്രൂ ഇല്ലാതെ വിമാന സർവീസ് നടത്താൻ പാടില്ലെന്നാണ് ചട്ടം. ഇതോടെ നൂറ്റിയൻപതിലധികം സർവീസുകൾ റദ്ദാകുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു

Vadasheri Footer