ഗുരുവായൂർ അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സമർപ്പണം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിർമ്മിക്കുന്ന അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സ്ഥാപിക്കൽ ചടങ്ങ് ഇന്ന് നടന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ താഴികക്കുട സ്ഥാപന ചടങ്ങ് നിർവ്വഹിച്ചു.
പ്രവൃത്തി സ്പോൺസർ ചെയ്യുന്ന പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമറിൻ്റെ അച്ഛൻ വിജയകുമാറിൽ നിന്നുമാണ് ദേവസ്വം ചെയർമാൻ താഴികക്കുടം ഏറ്റുവാങ്ങിയത്.

Poonthanam
Rugmani 700-200

Vasudev Inn

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ
മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ശിൽപികളായ എളവള്ളി നന്ദൻ, മാന്നാർ മനോഹരൻ,
ദേവസ്വം മരാമത്ത് ചീഫ് എൻജിനിയർ എം.ജി.രാജൻ, എക്സി.എൻജീനിയർ എം.കെ.അശോക് കുമാർ, അസി.എക്സി.എൻജീനിയർ വി.ബി.സാബു, അസി.എൻജീനിയർ നാരായണനുണ്ണി, മറ്റ് ജീവനക്കാർ, പദ്ധതി വഴിപാടായി സമർപ്പിക്കുന്ന വിഘ്നേഷ് വിജയകുമാറിൻ്റെ കുടുംബാംഗങ്ങൾ, എന്നിവർ സന്നിഹിതരായി