ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം മന്ത്രി കടകം പള്ളി ഉത്ഘാടനം ചെയ്തു
ഗുരുവായൂര്‍ : ഗുരുപവനപുരിയെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന ചെമ്പൈ സംഗീതോത്സവം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയതു .ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌ക്കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന്് മന്ത്രി സമ്മാനിച്ചു .ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു .
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത രത്നം പുരസ്കാരത്തെക്കാള്‍ താന്‍ വിലമതിക്കുന്നത് ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ഗുരുനാഥന്‍ കൂടിയായ ചെമ്പൈ ഭാഗവതരുടെ പേരിലുള്ള ഈ അവാര്‍ഡ് ആണെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന്‍ അഭിപ്രായപ്പെട്ടു .ഭരണ സമിതി അംഗങ്ങളായ ഉഴമലക്കല്‍ വേണുഗോപാല്‍ , പി ഗോപി നാഥ് ,കെ കെ രാമചന്ദ്രന്‍ , കെ വിജയന്‍ ,മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു .
നാളെ രാവിലെ ക്ഷേത്ര ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്രം തന്ത്രി സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകര്ന്നഷ ശേഷമാണ് സംഗീതാര്ച്ചതനകള്‍ ആരംഭിക്കുക. ദിവസവും രാവിലെ അഞ്ചിനാരംഭിക്കുന്ന സംഗീതാര്ച്ചരനകള്‍ രാത്രി 12 വരെ നീണ്ടു നില്ക്കും .വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ വിശേഷാല്‍ കച്ചേരികളാണ്. ആകാശവാണിയുടെ റിലേ കച്ചേരികള്‍ ഡിസംബര്‍ നാലിന് ആരംഭിക്കും.രാവിലെ 9 30 മുതല്‍ ഉച്ചക്ക് 12.30 വരേയും രാത്രി 7 35 മുതല്‍ 8 30 വരേയുമാണ്് റിലേകച്ചേരി. പ്രശസ്തരായ സംഗീതജ്ഞരും പാടി തുടങ്ങുന്നവരുമായ മുവായിരത്തോളം സംഗീതജ്ഞരാണ് പതിനഞ്ച് ദിവസങ്ങളിലായി കച്ചേരി അവതരിപ്പിക്കുക.
തുടക്കക്കാര്ക്കും പ്രശസ്തരായവരാണ് പക്കമേളം ഒരുക്കുക. കര്ണാടക സംഗീതരംഗത്തെ പ്രഗത്ഭരായ സംഗീതഞ്ജര്‍ ഒന്നി്ച്ചണിനിരക്കുന്ന പഞ്ചരത്‌ന കീര്ത്തരനാലാപനം ഡിസംബര്‍ ഏഴിന് രാവിലെ ഒമ്പതു മുതല്‍ 10 വരെ നടക്കും.ഏകാദശി ദിവസമായ ഡിസംബര്‍ എട്ടിന് രാത്രി പത്തിന് തല മുതിര്ന്ന സംഗീതഞ്ജന്‍ കെ ജി ജയന്‍ നയിക്കുന്ന സമാപന കീര്ത്ത്നത്തോടെ സംഗീതോത്്‌സവത്തിന് സമാപനമാവും.