ചെമ്പൈ സംഗീതോത്സവം രണ്ട് നാൾ പിന്നിടുമ്പോൾ 350 ഓളം പേർ സംഗീതാർച്ചന നടത്തി .

ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീത മണ്ഡപത്തിൽ ഇത് വരെ 350 ഓളം പേർ സംഗീതാർച്ചന നടത്തി .വൈകിട്ട് 6 മുതൽ രാത്രി 9 വരെ സംഗീത ലോകത്തെ പ്രഗൽഭർ അവതരിപ്പിക്കുന്ന പ്രത്യേക കച്ചേരിക്ക് ശ്രോതാക്കൾ ഏറെ യാണ് . ഇന്ന് വൈകീട്ട് 6 ന് ആകാശ വാണിയിലെ എ ഗ്രേഡ് സംഗീതഞ്ജ ശ്രീരഞ്ജിനി കോടമ്പള്ളി യുടെ കച്ചേരിക്ക് സഹോദരൻ കോടമ്പള്ളി ഗോപകുമാർ വയലിനിലും ,ഡോ ജി ബാബു മൃദംഗത്തിലും ആറ്റിങ്ങൽ മധു ഘടത്തിലും പക്കമേളമൊരുക്കി . 7 നു എം എസ് പരമേശ്വരൻ അവതരിപ്പിച്ച സംഗീതാർച്ചനക്ക് വയലാ രാജേന്ദ്രൻ വയലിൻ വായിച്ചു സനോജ് ( മൃദംഗം ) , നീതുൾ അരവിന്ദ് (ഗഞ്ചിറ )എന്നിവർ പിന്തുണ നൽകി . തുടർന്ന് കെ സത്യനാരായണ കീബോർഡിൽ നാദലയം സൃഷ്ടിച്ചു .രാഘവേന്ദ്ര വയലിനിലും ,അക്ഷയ് ആനന്ദ് മൃദംഗത്തിലും വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് ഘടത്തിലും പക്കമേളം തീർത്തു .