Header 1 vadesheri (working)

സ്വരഗാംഭീരം പെയ്തിറങ്ങിയ ഗാനാർച്ചനയുമായി ചെമ്പൈ സംഗീത മണ്ഡപത്തിൽ ശങ്കരൻ നമ്പൂതിരി

Above Post Pazhidam (working)

ഗുരുവായൂർ : സ്വര ശുദ്ധിയും ഗാംഭീര്യവും മേളിച്ച ആലാപന മികവിൽ എം.കെ.ശങ്കരൻ നമ്പൂതിരിയുടെ സംഗീതകച്ചേരി ആസ്വാദകർക്ക് ആനന്ദാനുഭൂതിയായി. ചെമ്പൈ സംഗീതോൽസവത്തിലെ എട്ടാം ദിവസതെ വിശേഷാൽ കച്ചേരിയിലാണ് ശങ്കരൻ നമ്പൂതിരിയും സഹകലാകാരൻമാരും മിന്നും പ്രകടനമായത്.

First Paragraph Rugmini Regency (working)

ചെമ്പൈ സംഗീതോൽസവ വേദിയെ കന്നതന്ധ്രി എന്നു തുടങ്ങുന്ന ത്യാഗരാജ കൃതി ദേവമനോഹരി രാഗത്തിൽ പാടി കച്ചേരി തുടങ്ങി. ദേശാദി താളമായിരുന്നു. തുടർന്ന് മാനമുലേദാ എന്നു തുടങ്ങുന്ന ത്യാഗരാജ കൃതി ഹമീർ കല്യാണി രാഗം ആദി താളത്തിൽ ആലപിച്ചു. മൂന്നാമത് ഭദ്രാചലം രാമദാസ് കൃതിയായ ഏമയ്യ രാമാ കാംബോജി രാഗത്തിൽ പാടി.ഖണ്ഡ ചാപ്പ് ആയിരുന്നു താളം.

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് വീണ്ടും ത്യാഗരാജ കൃതിയിലായി ആലാപനം. വരരാഗലയ എന്നു തുടങ്ങുന്ന ഗാനം ചെഞ്ചു കാംബോജി രാഗം ദേശാദി താളത്തിൽ ആലപിച്ചു. തുടർന്ന് പ്രശസ്തമായ മുത്തുസ്വാമി ദീക്ഷിതർ കൃതി സാരസദള നയന ക മാസ് രാഗത്തിൽ പാടി. താളം ചതുരശ്രത്സംസ..
അവസാനമായി സ്മരതിനു മാം എന്നു തുടങ്ങുന്ന ബിഹാഗ് റാഗത്തിലുള്ള സ്വാതി തിരുനാൾ കൃതി ആദി താളമോടെ അലപിച്ചു ആസ്വാദകരെ ധന്യരാക്കി ഇടപ്പിള്ളി അജിത് വയലിനിലും തിരുവനന്തപുരം വി സുരേന്ദ്രൻ മൃദംഗത്തിലും കോട്ടയം ഉണ്ണി ഘടത്തിലും പക്കമേളമൊരുക്കി

വിശേഷാൽ കച്ചേരിയിൽ അവസാനം സാക്സോഫോണിൽ ചെന്നൈ ജനാർദനൻ രാഗവിസ്മയം തീർത്തു . വിടവാങ്ങിയ സാക്സോഫോൺ വാദന കുലപതി വിടവാങ്ങിയ കദ്രി ഗോപാൽ നാഥിന്റെ കൂടെ വിദേശങ്ങളിൽ അടക്കം നിരവധി കച്ചേരി അവതരിപ്പിച്ചിട്ടുണ്ട് . വയലിനിൽ കോട്ടയം ഹരിഹരനും മൃദംഗത്തിൽ ട്രിച്ചൂർ ബി ജയറാം ഘടത്തിൽ ഏലംകുളം ദീപുവും പക്കമേളത്തിൽ പിന്തുണ നൽകി