പീഡനക്കേസിൽ പരോളിൽ ഇറങ്ങിയ യുവാവിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

തൃശൂർ: ചേലക്കര എളനാട് തിരുമണിയില്‍ പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പീഡന കേസ് പ്രതി സതീഷിനെ (കുട്ടന്‍ 36) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയ പ്രതി കൊലയാളി അറസ്റ്റില്‍. എളനാട് സ്വദേശി ശ്രീജിത്ത് (28) ആണ് അറസ്റ്റിലായത്. 2015ല്‍ ശ്രീജിത്തിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു സതീഷ്. മദ്യപിച്ച് വീടിന്റെ വരാന്തയില്‍ ഉറങ്ങുന്നതിനിടെ ആക്രമിച്ചെന്നാണ് പ്രതിയുടെ മൊഴി.
കൊല്ലാന്‍ ഉപയോഗിച്ച വാള്‍ കണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടരുന്നു. കൊലക്ക് ശേഷം ഒന്നും സംഭവിക്കാത്തപോലെ കാഴ്ചക്കാരനായി പ്രതി സംഭവ സ്ഥലത്തുണ്ടായിരുന്നു. തലേ ദിവസം ഒപ്പം മദ്യപിച്ചവരെ ചോദ്യം ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്. എ.സി.പി ടി.എസ്.സിനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് കൊല്ലപ്പെട്ട സ​തീ​ഷ് . പ​ഴ​യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഗു​ണ്ടാ ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന ആ​ളാ​യിരുന്നു.

First Paragraph Rugmini Regency (working)