ഹൈക്കോടതിയുടെ കർശന നിർദേശം , അൻവറിന്റെ തടയണ പൊളിച്ചു തുടങ്ങി

">

കോഴിക്കോട്: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ പൊളിച്ച്‌ നീക്കി തുടങ്ങി. തടയണ പൊളിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ട് പോയതോടെ കഴിഞ്ഞ ദിവസം ഹൈക്കോടതി ജില്ലാ ഭരണകൂടത്തോട് കര്‍ശന നടപടി സ്വീകരിക്കാന്‍ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. ഏറനാട് തഹസില്‍ദാര്‍ പി.ശുഭന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൂര്‍ണമായും പൊളിച്ചുനീക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടത്.

ചീങ്കണ്ണിപ്പാറയിലെ തടയണ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് പൊളിച്ച്‌ നീക്കല്‍. സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാന്‍ ഒരാഴ്ചയെടുക്കും.പൊളിച്ച്‌ നീക്കുന്നതിന്റെ ചിലവ് പൂര്‍ണമായും ഉടമയില്‍ നിന്ന് ഈടാക്കും.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors