Header 1 vadesheri (working)

ചാവക്കാട് ജലപരിശോധന ലാബ് ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : നഗര സഭ മണത്തല ഗവ ഹൈസ്‌കൂളിൽ ആരംഭിച്ച ജലപരിശോധന ലാബ് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പ്രദേശിക തലത്തിൽ ജലപരിശോധന സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഗുരുവായൂർ എം. എൽ. എ ആയിരുന്ന കെ. വി. അബ്ദുൾ ഖാദർ അനുവദിച്ച 1,25,000/- രൂപ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് മണത്തല ഹയർ സെക്കന്ററി വിദ്യാലയത്തിൽ കെമിസ്ട്രി ലാബിൽ ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജലപരിശോധന ലാബ് സജ്ജീകരിച്ചിരിക്കുന്നത്.

Second Paragraph  Amabdi Hadicrafts (working)

ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. എസ്. ജയകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ്‌ അൻവർ എ.വി, പ്രസന്ന രണദിവെ, കൗൺസിലർ മാരായ ഫൈസൽ, എം. ആർ രാധാകൃഷ്ണൻ, പി. ടി. എ പ്രസിഡന്റ്‌ അബ്‌ദുൾ കലാം, മണത്തല ജി. എച്ച്. എസ്. എസ് പ്രിൻസിപ്പാൾ ഇൻചാർജ് ബിന്ദു എന്നിവർ സംസാരിച്ചു