ചാവക്കാട് പന്ത്രണ്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ക്കെതിരെ യുഡിഎഫ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി .
ചാവക്കാട്: നഗരസഭ പന്ത്രണ്ടാം വാർഡ് പാലയൂർ ഈസ്റ്റ് എൽഡിഎഫ് സ്വതന്ത്രനെതിരെ യുഡിഎഫ് നേതാവ് അഡ്വക്കേറ്റ് ഇ എം സാജൻ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പരാതി നൽകി. റിട്ടേണിംഗ് ഓഫീസർ ത്യശൂർ ആർഡിഒ ക്യപ പരാതി ഫയലിൽ സ്വീകരിച്ചു . എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ നാമനിർദേശപത്രിക നൽകിയ ഷാജുവിന് മത്സരിക്കാൻ നിയമപ്രകാരം യോഗ്യതയില്ലെന്നു കാണിച്ച് നൽകിയ പരാതിയാണ് റിട്ടേണിംഗ് ഓഫീസർ ഫയലിൽ സ്വീകരിച്ചത്. കോടികളുടെ സ്വത്തും ലക്ഷങ്ങളുടെ വരുമാനവും ഉള്ള ഷാജു തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷമായി സ്വത്തുക്കളുടെയും വരുമാനത്തിന്റെയും ഇതിന്റെ സർക്കാരിലേക്ക് അടക്കാനുള്ള നികുതിയുടെയും വസ്തുതകൾ വെളിപ്പെടുത്തുന്ന റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലെന്നാണ് പരാതിയിൽ ബോധിപ്പിച്ചിരുന്നത് .
ഷാജു നൽകിയ നാമ നിർദേശപത്രികക്കൊപ്പം നൽകിയ സ്വത്തു വിവരപട്ടികയിലാണ് നിയമ ലംഘനം സ്വമേധയ വെളിപ്പെടുത്തിയിട്ടുള്ളത്. ആക്ഷേപത്തിന് അടിസ്ഥാനമായ തെളിവുകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർ പരാതിക്കാരനോട് ആവശ്യപ്പെട്ടു. നിയമം അനുശാസിക്കുന്ന പരിധിയിൽ നിന്നുകൊണ്ട് തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരനായ അഡ്വക്കേറ്റ് സാജൻ അറിയിച്ചു സ്വത്തു വിവരവും വരുമാനവും വെളിപ്പെടുത്തി സർക്കാരിലേക്കുള്ള നികുതി അടക്കാത്തതിന്റെ കാരണത്താൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളണമെന്ന ആവശ്യം റിട്ടേർണിംഗ് ഓഫീസർ അംഗീകരിച്ചില്ല.
സിപിഎം സ്വത്ര്രന്ത സ്ഥാനാർഥിക്കെതിരെയുള്ള പരാതി ഫയലിൽ സ്വീകരിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി യു ഡി എഫ് പന്ത്രണ്ടാം വാർഡ് കമ്മിറ്റി സ്വാഗതം ചെയ്തു .ഷാജുവിന്റെ വരുമാനത്തെയും സ്വത്തുവിവരത്തെയും സംബന്ധിച്ചു് സമഗ്രമായ അന്വേഷണം നടത്തണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു .ഇത് സംബന്ധിച്ച് ഇൻകം ടാക്‌സ് , എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്, ഉന്നത പോലീസ് അധികാരികൾ , കേന്ദ്ര സംസ്ഥാന ആഭ്യന്തരവകുപ്പുകൾ എന്നിവർക്ക് പരാതി നൽകുമെന്ന് രക്ഷാധികാരി ഇജെ ജോസ് , ചെയർമാൻ റിഷി ലാസർ , കൺവീനർ ഇ പി റഹീസ് , സെക്രട്ടറി ഇ എം ബാബു എന്നിവർ പറഞ്ഞു.
രാവും പകലും പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകരെ ഒഴിവാക്കി പുത്തൻ പണക്കാർക്കും കള്ളപ്പണക്കാർക്കും സംരക്ഷണവും അംഗീകാരവും നൽകുന്ന സി പി എം സമൂഹ മധ്യത്തിലും ജനങ്ങൾക്ക് മുന്നിലും നഗ്‌നരായിനിൽക്കുകയാണ് .ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ സ്ഥാനാർത്ഥി യെ പിൻവലിക്കാൻ സിപിഎം തയ്യാറാകണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. . സി പി എം സ്വതന്ത്രനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചാവക്കാട് നഗരസഭയിലെ മുഴുവൻ എൽ ഡി എഫ് സ്ഥാനാർഥികളുടെ സ്വത്തുവിവരം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് എം പി ജെ ജോസഫ് വിഭാഗം ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം പി ജെ ജോസഫ് വിഭാഗം ജോയസി ടീച്ചറാണ് 12ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്‌സരിക്കുന്നത്
.