Post Header (woking) vadesheri

സർക്കാർ രാജി വെക്കണമെന്ന് ആവശ്യ പെട്ട്കൊണ്ട് ചാവക്കാട് യു ഡി എഫിന്റെ പദയാത്ര

Above Post Pazhidam (working)

ചാവക്കാട് : റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ അഴിമതി നടത്തിയ പിണറായി സർക്കാർ രാജി വെക്കണമെന്ന് ആവശ്യ പെട്ട്കൊണ്ട് യു. ഡി. എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര സംഘടിപ്പിച്ചു ബ്ലാങ്ങാട് ബീച്ചിൽ ഡിസിസി മുൻ പ്രസിഡന്റ്‌ ഒ. അബ്ദുൾ റഹിമാൻ കുട്ടി ജാഥ ക്യാപ്റ്റൻ കെ. വി. ഷാനവാസിന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ്, കെ. നവാസ്, കെ. എച്ച്. ഷാഹുൽ ഹമീദ്, ഫൈസൽ കാനാംപുള്ളി, തോമസ് ചിറമ്മൽ, എന്നിവർ സംസാരിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

പദയാത്രയുടെ സമാപനം മുതുവട്ടൂർ സെന്ററിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.മന്നലാംകുന്ന് മുഹമ്മദുണ്ണി,സി. വി. സുരേന്ദ്രൻ,കെ. വി. സത്താർ,ഹനീഫ് ചാവക്കാട്, സി. ബക്കർ, ഷോബി ഫ്രാൻസീസ്, ടി. എച്ച്. റഹീം എന്നിവർ സംസാരിച്ചു. കെ. ബി. വിജു,കെ. വി. യൂസുഫ് അലി, പി. കെ. കബീർ, ഷുക്കൂർ കോനാരത്ത്, സി. കെ. ബാലകൃഷ്ണൻ,പി. കെ. ഷക്കീർ, ആർ. കെ. നവാസ്, കെ. കെ. ഹിറോഷ്, കെ.എം. കുഞ്ഞീൻ, പി. കെ. സുരേഷ്, എൻ. കെ. റഹീം, ജമാൽ താമരത്ത് എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി

Third paragraph Saravan bhavan